ad
Deshabhimani

ഫ്ലാറ്റ് സമുച്ചയത്തിലെ 17-ാം നിലയിൽ നിന്നും സ്ലാബ് അടര്‍ന്നു വീണു, വഴിയാത്രക്കാരൻ മരിച്ചു

acci

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 19, 2026, 12:07 PM | 1 min read

മുംബൈ: നഗരത്തിലെ ചുനാഭട്ടിയിൽ 17 നിലകളുള്ള പാര്‍പിട സമുച്ചയത്തിന്റെ ടെറസിൽനിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണ് 55-കാരൻ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ചുനാഭട്ടി ഖുറേഷി നഗറിലെ 'ഗാലക്സി അപ്പാർട്ട്മെന്റിലാണ്' സംഭവം. അബ്ദുൾ വഹാബ് എന്നയാളാണ് മരണപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു.


വെള്ളിയാഴ്ച പുലർച്ചെ 12:30 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലുള്ള കൈവരിയുടെ പ്ലാസ്റ്ററിങ്ങിന്റെ വലിയൊരു ഭാഗം പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം കെട്ടിടത്തിന് സമീപത്തുകൂടി നടന്നുപോവുകയായിരുന്ന അബ്ദുൾ വഹാബിന്റെ തലയിലേക്കാണ് കോൺക്രീറ്റ് കഷ്ണം വീണത്.


ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ സമീപവാസികൾ ചേർന്ന് സ്വകാര്യ വാഹനത്തിൽ സിയോണിലെ കോർപ്പറേഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിച്ചു.


അപകടാവസ്ഥയിൽ കെട്ടിടത്തിൽ തൂങ്ങിക്കിടന്നിരുന്ന ബാക്കി കോൺക്രീറ്റ് ഭാഗങ്ങൾ ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു. അപകടം നടന്ന പ്രദേശം പൂർണ്ണമായും ബാരിക്കേഡുകൾ വെച്ച് കെട്ടിയടച്ചു. കെട്ടിടത്തിന്റെ പഴക്കവും അറ്റകുറ്റപ്പണികളിലെ വീഴ്ചയുമാണോ അപകടത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home