ad
Deshabhimani

പട്‌നയിൽ നിയമ വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Suicide.jpg
വെബ് ഡെസ്ക്

Published on Jun 02, 2026, 03:32 PM | 1 min read

പട്‌ന: പട്‌നയിലെ ഹോസ്റ്റൽ മുറിയിൽ നിയമ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബീഹാറിലെ സമസ്തിപൂർ സ്വദേശിനിയായ 17കാരിയാണ് മരിച്ചത്. പട്‌ന സെക്രട്ടേറിയറ്റ് കോളനിയിലെ രാധേ കൃഷ്ണ ഹോസ്റ്റലിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കോമൺ ലോ അഡ്മിഷൻ ടെസ്റ്റിനായി (CLAT) തയ്യാറെടുക്കുകയായിരുന്ന വിദ്യാർഥിനിയെയാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.


തിങ്കളാഴ്ച രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോയതാണെന്നും പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ലെന്നും ഹോസ്റ്റൽ വാർഡൻ പറഞ്ഞു. എന്നാൽ, സംഭവത്തിന് തൊട്ടുമുമ്പ് പെൺകുട്ടി ഒരു സുഹൃത്തുമായി ഫോണിൽ സംസാരിച്ച് കരഞ്ഞിരുന്നതായി വിവരമുണ്ട്. ഈ സമയത്ത് സുഹൃത്ത് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും, മാതാപിതാക്കൾ പോലും തന്നോട് സംസാരിക്കുന്നില്ലെന്ന് പെൺകുട്ടി പറഞ്ഞതായാണ് വിവരം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടി മാനസിക വിഷമത്തിലായിരുന്നു എന്ന് സഹപാഠികളും പൊലീസിനോട് പറഞ്ഞു.


മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. കുട്ടിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home