ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗേജിൽ 1.28 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ്

പ്രതീകാത്മക ചിത്രം
ബെംഗളൂരു: കര്‍ണാടകയിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1.28 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. 'ഹൈഡ്രോപോണിക് കഞ്ചാവ്' (Hydroponic Ganja) ആണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ബാങ്കോക്കിൽ നിന്നുള്ള വിമാനത്തിൽ എത്തിയ യാത്രക്കാരനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇയാളുടെ ചെക്ക്-ഇൻ ബാഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഏകദേശം 3.66 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് കസ്റ്റഡിയിൽ എടുത്തു. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 1.28 കോടി രൂപയോളം വില വരും.
മണ്ണ് ഉപയോഗിക്കാതെ ധാതുലവണങ്ങൾ അടങ്ങിയ ലായനികളിലൂടെ വളർത്തിയെടുക്കുന്ന സസ്യങ്ങളിൽ നിന്നാണ് 'ഹൈഡ്രോപോണിക് കഞ്ചാവ്' നിർമ്മിക്കുന്നത്. സാധാരണ കഞ്ചാവിനേക്കാൾ വീര്യം കൂടിയതും വിലയേറിയതുമാണ്. ലഹരിയുടെ അളവ് കണക്കാക്കുന്നത് അതിലെ THC (Tetrahydrocannabinol) എന്ന ഘടകത്തിന്റെ അടിസ്ഥാനത്തിലാണ്.
സാധാരണ കഞ്ചാവിൽ ലഹരി നൽകുന്ന THC എന്ന ഘടകം ഏകദേശം 5% മുതൽ 15% വരെയാണ്. ഹൈഡ്രോപോണിക് കൃഷി രീതിയിൽ വളര്‍ത്തിയവയ്ക്ക് 25% മുതൽ 35% വരെ വീര്യം വര്‍ധിക്കാം. രാസഘടകങ്ങളുടെ രൂക്ഷ ഗന്ധത്തിലാണ് ഇവ തിരിച്ചറിയുക.










0 comments