ad
Deshabhimani

print edition സഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു; ചർച്ചയില്ലാതെ ചുട്ടെടുത്ത് 
ബില്ലുകൾ

Parliament

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 11, 2026, 01:30 AM | 1 min read

ന്യൂഡൽഹി: ​യുവജനവേട്ടയിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ വിശദീകരണവും അയോധ്യ കാണിക്കക്കൊള്ളയിൽ ചർച്ചയും ആവശ്യപ്പെട്ട്‌ പാർലമെന്റിൽ പ്രതിഷേധം തുടർന്ന്‌ പ്രതിപക്ഷം. ഇരുസഭകളും ചേർന്നപ്പോൾ മുതൽ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം രംഗത്തിറങ്ങി. ഇതേത്തുടർന്ന്‌, 12 വരെ ഇരുസഭയും പിരിഞ്ഞു. സഭ വീണ്ടും ചേർന്നതിനുശേഷം പ്രതിഷേധങ്ങൾക്കിടെ ലോക്‌സഭയിൽ നാല്‌ ബില്ലുകൾ അവതരിപ്പിച്ചു.


ട്രിബ്യൂണൽ പരിഷ്‌കരണ ബിൽ, മിനറൽസ്‌ ആൻഡ്‌ മിനറൽസ്‌ (ഡവലപ്‌മെന്റ്‌ ആൻഡ്‌ റെഗുലേഷൻ) ഭേദഗതി ബിൽ, കേരളത്തിന്റെ പേരുമാറ്റ ബിൽ, ദേശീയ സഹകരണ വികസന കോർപറേഷൻ (ഭേദഗതി) ബിൽ എന്നിവയാണ്‌ അവതരിപ്പിച്ചത്‌. ലോക്‌സഭയിൽ ട്രിബ്യൂണൽ പരിഷ്‌കരണ ബിൽ ചർച്ച കൂടാതെ പാസാക്കി.


യുപിഎ ഇടപാടുകൾക്ക് സേവനനിരക്ക് ഏർപ്പെടുത്താൻ വഴിയൊരുക്കുന്ന നിയമഭേദഗതി ബഹളത്തിനിടെ രാജ്യസഭ ശബ്‌ദവോട്ടിൽ പാസ്സാക്കി. ലോക്‌സഭ ബിൽ നേരത്തെ പാസാക്കിയിരുന്നു. നിയമഭേദഗതിയ്ക്കെതിരെ സിപിഐ എം രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ്‌ പ്രമേയം അവതരിപ്പിച്ചു. എല്ലാ പ‍ൗരരെയും ഡിജിറ്റൽ കറൻസി സംവിധാനത്തിന്റെ ഭാഗമാക്കിയ ശേഷം അവരുടെ മേൽ അധികനികുതി ചുമത്താനാണ്‌ കേന്ദ്രസർക്കാർ നീക്കമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.


കച്ചവടക്കാർക്ക്‌ അധികഭാരമുണ്ടായാൽ അതിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്കെത്തും. യുപിഐ ഉപയോഗത്തിന്‌ അധികനിരക്ക്‌ ഇ‍ൗടാക്കുന്നതിന് പിന്നിൽ അമേരിക്കൻ സമ്മർദമാണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.യുപിഎ ഇടപാടുകളിൽ ഉപഭോക്താക്കൾക്ക്‌ അധികനിരക്ക്‌ ചുമത്തില്ലെന്നും ഭൂരിപക്ഷം ഇടപാടുകളും സ‍ൗജന്യമായി തുടരുമെന്നും നിർമല സീതാരാമൻ മറുപടി നൽകി. ഭാവിയിൽ ഏതെങ്കിലും ഇടപാടിന്‌ നിരക്ക് ഏർപ്പെടുത്തിയാലും പരിമിതമായ ഇടപാടുകൾക്ക്‌ മാത്രമേ അത്‌ ബാധകമാകുള്ളുവെന്നും ധനമന്ത്രി അവകാശപ്പെട്ടു.


ബാങ്കേഴ്‌സ്‌ ബുക്‌സ്‌ എവിഡൻസ്‌ ബില്ലും രാജ്യസഭ പാസാക്കി‍. വിദേശമൂലധനത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ബിൽ കൊണ്ടുവന്നതെന്ന്‌ ബ്രിട്ടാസ്‌ വിമർശിച്ചു. ബില്ലുമായി ബന്ധപ്പെട്ട്‌ ഉന്നയിച്ച പ്രധാന ഭേദഗതി അംഗീകരിക്കാത്തതിനെ തുടർന്ന്‌ പ്രതിപക്ഷം ചർച്ച ബഹിഷ്‌കരിച്ചു. 135 വർഷം പഴക്കമുള്ള ബാങ്കേഴ്‌സ്‌ ബുക്ക്‌ എവിഡൻസ്‌ നിയമത്തിൽ കാതലായ മാറ്റമാണ് കേന്ദ്രം വരുത്തുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home