ad
Deshabhimani

വെള്ളപ്പാണ്ടിനുള്ള മരുന്നിന് യുഎഇ അംഗീകാരം

vitiligo
വെബ് ഡെസ്ക്

Published on Aug 22, 2026, 07:28 PM | 1 min read

ദുബായ് : വെള്ളപ്പാണ്ട് (വിറ്റിലിഗോ) ചികിത്സയിൽ പുതിയ മുന്നേറ്റവുമായി യുഎഇ. നോൺ- സെ​ഗ്‍മെന്റൽ വിറ്റിലിഗോ ചികിത്സയ്‌ക്കുള്ള ‘റിൻവോക്’ മരുന്നിന്‌ യുഎഇ അംഗീകാരം നൽകി. ഈ ചികിത്സയ്ക്ക്‌ അംഗീകാരം നൽകുന്ന ആദ്യ രാജ്യമാണ് യുഎഇയെന്ന് അധികൃതർ അറിയിച്ചു.


എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റാണ് മരുന്നിന് അനുമതി നൽകിയത്. 12 വയസ്സിനും അതിനുമുകളിലും പ്രായമുള്ള, ശരീരമാകെ പ്രവർത്തിക്കുന്ന മരുന്നുകളിലൂടെ ചികിത്സ ആവശ്യമായ രോഗികൾക്കാണ് അംഗീകാരം ബാധകമാകുക. ദിവസത്തിൽ ഒരിക്കൽ വായിലൂടെ കഴിക്കുന്ന മരുന്നാണിത്. ശരീരത്തിന്റെ ഇരുവശങ്ങളിലുമായി സമാന രീതിയിൽ നിറം നഷ്ടപ്പെടുന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് നോൺ സെഗ്‌മെന്റൽ വിറ്റിലിഗോ. വെള്ളപ്പാണ്ടിന്റെ ഏറ്റവും സാധാരണമായ രൂപമാണിത്. താരതമ്യേന അപൂർവമായ സെ​ഗ്‍മെന്റൽ വിറ്റിലിഗോയിൽ ശരീരത്തിന്റെ ഒരുഭാഗത്തോ പ്രത്യേക പ്രദേശത്തോ മാത്രമാണ് നിറം നഷ്‌ടപ്പെടുന്നത്. അസാധാരണമായ രീതിയിൽ ചർമത്തിന്റെ നിറത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ടാൽ വിദഗ്ധ ഡോക്‌ടറെ സമീപിക്കണമെന്നും എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് നിർദേശിച്ചു. നേരത്തെയുള്ള രോഗനിർണയവും കൃത്യമായ വിലയിരുത്തലും ഓരോ രോഗിക്കും അനുയോജ്യമായ ചികിത്സ തെരഞ്ഞെടുക്കാനും സഹായിക്കുമെന്ന്‌ അധികൃതർ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home