ജമ്മു കശ്മീരിൽ വീണ്ടും വെടിനിർത്തൽ ലംഘനം; ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് സൈന്യത്തിന്റെ വെടിവെപ്പ്

ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ലിപ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം വെടിയുതിർത്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
പ്രകോപനം കൂടാതെയാണ് പാകിസ്ഥാൻ സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായാണ് റിപ്പോർട്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
2021 ഫെബ്രുവരിയിൽ ഇന്ത്യയും പാകിസ്ഥാനും നിയന്ത്രണ രേഖയിൽ വെടിനിർത്തൽ പൂർണ്ണമായി പാലിക്കാൻ ധാരണയിലെത്തിയിരുന്നു. എന്നാൽ, അതിനുശേഷം പാക് സൈന്യം പലതവണ ഈ കരാർ ലംഘിക്കുകയും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്.
പാക് അധീന കശ്മീരിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഭീകരർക്ക് സഹായം നൽകുന്നതിനാണ് പലപ്പോഴും പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.









0 comments