ad
Deshabhimani

വി എസിന് പത്മവിഭൂഷൻ; മമ്മൂട്ടിക്ക് പത്മഭൂഷൻ

v s achudanandan mammootty
വെബ് ഡെസ്ക്

Published on Jan 25, 2026, 06:25 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ബഹുമതികളായ പത്മാ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ നേട്ടങ്ങളുടെ പട്ടികയിൽ തിളങ്ങി മലയാളികൾ. അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദന് പത്മവിഭൂഷൻ. പൊതുപ്രവർത്തന രംഗത്തെ അതുല്യ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പുരസ്കാര വാർത്തയിൽ സന്തോഷമെന്ന് മകൻ അരുൺ വി എ പ്രതികരിച്ചു.


നടൻ മമ്മൂട്ടി പത്മഭൂഷൻ പുരസ്കാരത്തിന് അർഹനായി. സിനിമ മേഖലയിലെ സംഭാവനകൾ പരി​ഗണിച്ചാണ് പുരസ്കാരം. നടൻ ധർമേന്ദ്രയെയും ജെഎംഎം സ്ഥാപകൻ ഷിബു സോറനെയും മരണാനന്തരം പത്മവിഭൂഷൺ നൽകി ആദരിച്ചു. ജസ്റ്റിസ് കെ ടി തോമസും, എഴുത്തുകാരനും മാധ്യപ്രവർത്തകനുമായ പി നാരായണനും പത്മവിഭൂഷന് അർഹരായി. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ പുരസ്കാരം ലഭിച്ചു.


ഇത്തവണ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ 131 പേരാണ് പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. അഞ്ച് പേർക്ക് പത്മവിഭൂഷൻ പുരസ്കാരങ്ങൾ ലഭിച്ചു. പുരസ്കാര ജേതാക്കളിൽ 3 പേരും മലയാളികളാണ്. 13 പേർക്ക് പദ്മഭൂഷനും 113 പേർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു. പുരസ്കാരം ലഭിച്ചവരിൽ 19 പേരാണ് സ്ത്രീകളാണ്. 6 പേർ വിദേശീയരാണ്. 16 പേർക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home