ad
Deshabhimani

സാമൂഹ്യസുരക്ഷാ പദ്ധതികളിൽ പ്രഖ്യാപനം മാത്രം; തുക ചെലവഴിച്ചത്‌ നാമമാത്രം

social security pension
വെബ് ഡെസ്ക്

Published on Feb 02, 2026, 12:37 AM | 1 min read

ന്യൂഡൽഹി: സാമൂഹ്യക്ഷേമ പദ്ധതികളിൽ നരേന്ദ്രമോദി സർക്കാരിന്‌ താൽപര്യമില്ലായ്‌മ ബജറ്റിൽ പ്രകടം. മുൻ ബജറ്റുകളിൽ പേരിനെങ്കിലും വമ്പൻ വകയിരുത്തലുകളുണ്ടായിരുന്നെങ്കിൽ ഇത്തവണ അതുമുണ്ടായില്ല. മുൻ ബജറ്റുകളിലെ പദ്ധതികളധികവും പ്രഖ്യാപനങ്ങളായി ഒതുങ്ങി. കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ തുകയിൽ പകുതിപോലും ചെലവഴിക്കാത്ത പദ്ധതികളുണ്ട്‌. അനുവദിച്ച തുക കുറച്ചെങ്കിലും ചെലവഴിച്ചത്‌ തൊഴിലുറപ്പ്‌ പദ്ധതിയിലാണ്‌. എന്നാൽ ആ പദ്ധതി തന്നെ അട്ടിമറിച്ചതിലൂടെ കേന്ദ്രസർക്കാർ നയം വ്യക്തമാക്കി.


20 സാമൂഹ്യസുരക്ഷാ പദ്ധതികളിൽ 17ലും കാര്യക്ഷമമായ വിനിയോഗം ഉണ്ടായിട്ടില്ല. കൊട്ടിഘോഷിച്ച ജൽജീവൻ പദ്ധതി തന്നെ ഉദാഹരണം. കഴിഞ്ഞ ബജറ്റിൽ 67,000 കോടി വകയിരുത്തിയപ്പോൾ ചെലവഴിച്ചത്‌ 17,000 കോടി മാത്രം. പ്രധാനമന്ത്രി ആവാസ്‌ യോജനയ്‌ക്ക്‌ 54,500 കോടി വകയിരുത്തിയതിൽ ചെലവിട്ടത്‌ 22,332 കോടി മാത്രം. കുടിവെള്ളവും പാർപ്പിടവും പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കുന്ന സമീപനമാണ്‌ കേന്ദ്രസർക്കാർ തുടരുന്നത്‌.



ഓണറേറിയം വർധിപ്പിച്ചില്ല; ആശാ, അങ്കണവാടി പ്രവർത്തകർക്ക്‌ ആശ്വാസമില്ല



ന്യൂഡൽഹി: ആശാ– അങ്കണവാടി ജീവനക്കാരടക്കം രാജ്യത്തെ ഒരു കോടിയിലേറെ വിവിധ പദ്ധതി ജീവനക്കാരെയാണ്‌ മോദി സർക്കാർ വീണ്ടും ചതിച്ചത്‌. കേന്ദ്രം നൽകുന്ന തുച്‌ഛമായ ഓണറേറിയത്തിൽ വർധനവ്‌ പ്രതീക്ഷിച്ച പദ്ധതി ജീവനക്കാരെ സർക്കാർ വീണ്ടും നിഷ്‌കരുണം അവഗണിച്ചു. എട്ട്‌ വർഷമായി പദ്ധതി പ്രവർത്തകരുടെ ഓണറേറിയത്തിൽ നേരിയ വർധനവിനുപോലും തയ്യാറായിട്ടില്ല. 



ആശാ പ്രവർത്തകർക്ക്‌ കേന്ദ്രം നൽകുന്ന ഓണറേറിയം 1200 രൂപ മാത്രം. അങ്കണവാടി ജീവനക്കാർക്കും ഹെൽപ്പർമാർക്കും കേന്ദ്രം നൽകുന്നത്‌ യഥാക്രമം 2700 രൂപയും 1350 രൂപയും മാത്രം. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ജീവനക്കാർക്ക്‌ നൽകുന്നതാകട്ടെ വെറും 600 രൂപ മാത്രവും. സർക്കാരിന്റെ പല ക്ഷേമപദ്ധതികളും താഴെത്തട്ടിൽ നടപ്പാക്കുന്നതിൽ നിർണായക പങ്ക്‌ വഹിക്കുന്ന പദ്ധതി ജീവനക്കാരെയാണ്‌ വീണ്ടും മോദി സർക്കാർ വഞ്ചിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home