ad
Deshabhimani

print edition ഓൺലൈൻ ഗെയിമിങ്‌ അതോറിറ്റി മെയ്‌ 1 മുതൽ

onlinegames

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Apr 23, 2026, 12:00 AM | 1 min read

ന്യൂഡൽഹി : ഓൺലൈൻ ഗെയിമിങ്ങിനെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത്‌ കേന്ദ്ര ഐടി മന്ത്രാലയം. മെയ്‌ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഓൺലൈൻ ഗെയിമിങ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ(ഒജിഎഐ) ഒന്നുമുതൽ പ്രവർത്തനം തുടങ്ങു. ഐടി മന്ത്രാലയം അഡീഷണൽ സെക്രട്ടറിയാണ്‌ അധ്യക്ഷൻ. ആഭ്യന്തരം ഉൾപ്പെടെയുള്ള മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധികളും അതോറിറ്റിയിലുണ്ടാവും. പണമുപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായ നിയമം 2025ലാണ്‌ പാർലമെന്റ്‌ പാസാക്കുന്നത്‌.


പണമുപയോഗിച്ചുള്ളഎല്ലാ ഓൺലൈൻ ഗെയിമുകൾക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്‌. ലംഘനമുണ്ടായാൽ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുക്കും. മൂന്ന് വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. കന്പനിയിലെ ജീവനക്കാരും ഉത്തരവാദികളായിരിക്കും. അത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യം നൽകുന്നവർക്ക്‌ രണ്ട് വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. ഉപയോക്താക്കൾക്ക്‌ പരാതി അറിയിക്കാൻ സംവിധാനമുണ്ടാകും. നിയമപ്രകാരം അതോറിറ്റിക്ക്‌ ലഭിക്കുന്ന പരാതികൾ സംസ്ഥാന സൈബർ സെല്ലുകളായിരിക്കും അന്വേഷിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home