കാനഡ പിൻവാങ്ങി, കോമൺവെൽത്ത് ഗെയിംസ് 2030 ഇന്ത്യയിലേക്ക്

ന്യൂഡൽഹി: രണ്ട് ദശാബ്ദത്തിന് ശേഷം കോമൺവെൽത്ത് ഗെയിംസ് വീണ്ടും ഇന്ത്യയിലേക്ക്. 2030 കോമൺവെൽത്ത് ഗെയിംസ് ബിഡിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (IOA) ഔദ്യോഗികമായി അംഗീകാരം നൽകി. അന്തിമ ബിഡ് രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്ത് 31 ആണ്.
ആതിഥേയത്വം വഹിക്കുന്ന നഗരം അഹമ്മദാബാദ് ആകാനാണ് സാധ്യത. ഭൂവനേശ്വറും ആതിഥേയത്വം വഹിക്കാന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ (സിജിഎഫ്) അധികൃതര്‍ ഈ വര്‍ഷം ആദ്യം രാജ്യത്ത് എത്തിയിരുന്നു.
ഗെയിംസ് ഡയറക്ടര്‍ ഡാരൻ ഹാളിന്റെ നേതൃത്വത്തിലുള്ള സംഘം അഹമ്മദാബാദിലും ഭൂവനേശ്വറിലും വേദികള്‍ പരിശോധിച്ച് സംസ്ഥാന സർക്കാരുമായി കൂടികാഴ്ച നടത്തി. കോമൺവെൽത്ത് സ്‌പോർട്‌സിന്റെ ഒരു വലിയ പ്രതിനിധി സംഘം ഈ മാസം അവസാനം വേദികൾ പരിശോധിക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കാനഡ മത്സരത്തിൽ നിന്ന് പിന്മാറിയതോടെയാണ് ഇന്ത്യയുടെ സാധ്യതകൾ തുറന്നത്. നവംബർ അവസാന ആഴ്ച ഗ്ലാസ്‌ഗോയിൽ കോമൺവെൽത്ത് സ്‌പോർട്‌സിന്റെ ജനറൽ അസംബ്ലി ആതിഥേയ രാജ്യത്തെ തീരുമാനിക്കും.
ന്യൂഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന് 20 വര്‍ഷം തികയുമ്പോഴാണ് വീണ്ടും അവസരം ഒരുങ്ങുന്നത്. 2010 ൽ ആയിരുന്നു ഇന്ത്യ ആദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത്. നടത്തിപ്പിലെയും നിർമ്മാണങ്ങളിലെയും അഴിമതി ആരോപണങ്ങളാല്‍ വിവാദം കത്തിയ ഗെയിംസായിരുന്നു.









0 comments