ad
Deshabhimani

ബിഹാറില്‍ പൊലീസ് മെസില്‍ നിന്ന് ഭക്ഷണം കഴിച്ച ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷ്യവിഷബാധ; 100 ലധികം പേര്‍ ചികിത്സയില്‍

food poisoning bihar

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 14, 2026, 03:58 PM | 1 min read

ബങ്ക: ബിഹാറിലെ ബങ്ക ജില്ലയില്‍ പൊലീസ് മെസ് ലൈനില്‍ നിന്ന് ഭക്ഷണം കഴിച്ച 100 ലധികം ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷ്യവിഷബാധ. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉദ്യോഗസ്ഥരെ ബങ്കയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ചയാണ് സംഭവം. മെസില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ പൊലീസുകാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെടുകയും തുടര്‍ന്ന് അടിയന്തിര വൈദ്യസഹായം ആവശ്യപ്പെടുകയുമായിരുന്നു. നിലവില്‍ ആരുടെയും നില ഗുരുതരമല്ലെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇത്രയധികം ഉദ്യോഗസ്ഥര്‍ക്ക് ഒറ്റയടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ജില്ലാ ഭരണകൂടം ഇടപെട്ടത്. സംഭവമറിഞ്ഞയുടന്‍ ജില്ലാ മജിസ്ട്രേറ്റ് നവ്ദീപ് ശുക്ല ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു.
പ്രാഥമിക നിഗമനമനുസരിച്ച് ഭക്ഷ്യവിഷ ബാധ തന്നെയാണെന്ന് ബങ്ക സിവില്‍ സര്‍ജന്‍ ജിതേന്ദ്ര കുമാര്‍ സ്ഥിരീകരിച്ചു. മെസില്‍ ഉപയോഗിച്ച വെള്ളത്തിലോ ഭക്ഷണസാധനങ്ങളിലോ ഉണ്ടായ അപാകതയാകാം കാരണമെന്നാണ് കരുതുന്നത്. മെസില്‍ വിളമ്പിയ ഭക്ഷണത്തിന്‍റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ജില്ലാ പൊലീസ് മേധവിക്ക് ഐജി നിര്‍ദേശം നല്‍കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home