ad
Deshabhimani

തൊഴിലാളി പ്രക്ഷോഭം: നോയിഡയിൽ എത്തിയ എം എ ബേബിയെയും എംപിമാരെയും തടയാൻ ശ്രമിച്ച് പൊലീസ്; പ്രതിഷേധത്തിനൊടുവിൽ സന്ദർശനം

M.A. Baby Noida.jpg

നോയിഡയിലെ തൊഴിലാളികളെ സന്ദർശിക്കാൻ എത്തിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയെയും സംഘത്തെയും പൊലീസ് തടഞ്ഞപ്പോൾ

വെബ് ഡെസ്ക്

Published on Apr 17, 2026, 10:37 AM | 1 min read

ന്യൂഡൽഹി: തൊഴിലാളി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ഉത്തർപ്രദേശിലെ നോയിഡയില്‍ തൊഴിലാളികളെ സന്ദർശിക്കാൻ എത്തിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള സംഘത്തെ പൊലീസ് തടഞ്ഞു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംഘം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ പൊലീസ് സന്ദർശിക്കാൻ അനുമതി നൽകുകയായിരുന്നു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ അമ്രാറാം, ആർ അരുൺ കുമാർ, എ എ റഹീം, വി ശിവദാസൻ എന്നിവര്‍ എം എ ബേബിക്കൊപ്പം ഉണ്ടായിരുന്നു.


സംഘത്തെ പൊലീസ് ഗൗതം ബുദ്ധ് നഗറിലെ ക്യാമ്പിലെത്തിച്ചു. അതിർത്തിയിലെ പ്രതിഷേധത്തിനൊടുവിൽ നോവിഡയിലേക്ക് കടത്തിവിട്ട സംഘത്തെ ജില്ലാ കലക്ടറെ കാണുന്നതിനായി പൊലീസ് ക്യാമ്പിലേക്കാണ് എത്തിച്ചത്.


M.A. Baby Noida 1.jpg സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ അമ്രാറാം, ആർ അരുൺ കുമാർ, എ എ റഹീം, വി ശിവദാസൻ എന്നിവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു


തൊ‍ഴിലാളി സമരത്തെത്തുടർന്ന്‌ അറസ്റ്റിലായവരെയും അവരുടെ കുടുംബാംഗങ്ങളേയും സന്ദർശിക്കാനും സ്ഥലത്തെ ജില്ലാ കളക്‌ടറുമായി വിഷയത്തെക്കുറിച്ച്‌ സംസാരിക്കാനുമാണ് സംഘം നോയിഡയിലെത്തിയത്. സമരം ചെയ്ത സിഐടിയു നേതാക്കളെയടക്കം അറസ്റ്റ് ചെയ്ത് വീട്ടു തടങ്കലിലാക്കി.





കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ്‌ തൊഴിലാളികൾ സമരം ചെയ്തത്‌. ഉത്തർപ്രദേശ്‌ സർക്കാർ കണക്കുകൾ പ്രകാരം മാത്രം നോയിഡയില്‍ 82 ഫാക്‌ടറികളിലെ തൊഴിലാളികളാണ്‌ സമരം ചെയ്യുന്നത്‌.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home