ad
Deshabhimani

print edition നോയ്‌ഡയിൽ തൊഴിലാളികളെ നേരിടാൻ പൊലീസ്‌ സെൽ

noida labour strike ani picture

സമരത്തില്‍നിന്ന്

avatar
സ്വന്തം ലേഖകൻ

Published on May 01, 2026, 02:35 AM | 1 min read

ന്യൂഡൽഹി: നോയ്‌ഡയിലെ വ്യവസായ മേഖലയിൽ തൊഴിലാളികളെ കൈകാര്യം ചെയ്യാൻ ഡെപ്യൂട്ടി കമീഷണർ തലവനായ പൊലീസ്‌ സെൽ രൂപീകരിച്ച്‌ ഉത്തർപ്രദേശ്‌ സർക്കാർ. ശക്തമായ തൊഴിലാളി പ്രക്ഷോഭം ഉയർന്നതിന്‌ പിന്നാലെയാണ്‌ നീക്കം. ഗ‍ൗതംബുദ്ധ്‌ നഗർ പൊലീസാണ്‌ ‘വ്യവസായ സെല്ലിന്‌’ രൂപം നൽകിയത്‌. ഒരു എസിപിയും മൂന്ന്‌ ഇൻസ്‌പെക്‌ടർമാരും 25 പൊലീസുകാരും ഉണ്ടാകും. കന്പനികൾ‍, തൊഴിലാളികൾ, ട്രേഡ്‌ യൂണിയനുകൾ എന്നിവരുമായി സെൽ നേരിട്ട്‌ ഇടപെടുമെന്നാണ്‌ സർക്കാർ വാദം.


തൊഴിൽത്തർക്കം പരിഹരിക്കാൻ പൊലീസ്‌ സെൽ രൂപീകരിച്ചത്‌ ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന്‌ സിഐടിയു ഡൽഹി സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. യുപി സർക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണ്‌. തൊഴിൽതർക്കം പരിഹരിക്കേണ്ടത്‌ ഉദ്യോഗസ്ഥരും തൊഴിൽ കോടതികളുമാണ്‌. ജനാധിപത്യ സംവിധാനത്തിൽ കുറ്റകൃത്യങ്ങൾ തടയുക‍, ക്രമസമാധാന പാലനം ഉറപ്പുവരുത്തുക എന്നതാണ്‌ പൊലീസിന്റെ ഉത്തരവാദിത്വം.


തൊഴിൽ തർക്കങ്ങളിലെ മേൽനോട്ടത്തിന്‌ പൊലീസിനെ ചുമതലപ്പെടുത്തുന്നതിലൂടെ തൊഴിലാളി സമരങ്ങളെ ക്രിമിനൽവൽക്കരിക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. ഇത്‌ അംഗീകരിക്കില്ലെന്ന്‌ രാജ്യതലസ്ഥാന മേഖലയിലെ ഗ‍ൗതം ബുദ്ധ്‌ നഗറിന്റെയും ചുമതലയുള്ള സിഐടിയു ഡൽഹി സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home