ad
Deshabhimani

ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷം; പ്രളയത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം

Jammu Kashmir.jpg
വെബ് ഡെസ്ക്

Published on Jul 08, 2026, 06:24 AM | 1 min read

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെത്തുടർന്ന് പ്രളയവും മണ്ണിടിച്ചിലും രൂക്ഷം. ദോഡ, കിഷ്ത്വാർ ജില്ലകളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.


കനത്ത മഴയിൽ നിർമ്മാണത്തിലിരിക്കുന്ന ക്വാർ ജലവൈദ്യുത പദ്ധതിയുടെ സമീപപ്രദേശത്ത് വൻ മണ്ണിടിച്ചിലുണ്ടായി. ഇതിനെത്തുടർന്ന് ദോഡ-കിഷ്ത്വാർ ദേശീയപാതയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. റോഡിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.


അതേസമയം, അപകടങ്ങളിൽ ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മലഞ്ചെരിവുകളിലും നദികൾക്ക് സമീപവും താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home