മുംബൈ വിമാനത്താവളത്തിൽ ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ മുഖാമുഖം; ഒഴിവായത് വൻ ദുരന്തം

പ്രതീകാത്മക ചിത്രം
മുംബൈ: മുംബൈ വിമാനത്താവളത്തിൽ വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. റൺവേയിൽ ഒരേസമയം എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും വിമാനങ്ങൾ മുഖാമുഖം വന്നതാണ് ആശങ്ക പരത്തിയത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
റൺവേയിൽ നിന്ന് ലാൻഡ് ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അവിടെ നിന്നും മാറിപ്പോകുന്നതിന് മുൻപേ, ഡൽഹിയിലേക്ക് പറന്നുയരാൻ തയ്യാറെടുക്കുകയായിരുന്ന എയർ ഇന്ത്യ വിമാനം റൺവേയിൽ പ്രവേശിച്ചതാണ് അപകടസാഹചര്യം സൃഷ്ടിച്ചത്.
എയർ ട്രാഫിക് കൺട്രോളറുടെ നിർദ്ദേശത്തെത്തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി ടേക്ക് ഓഫ് നിർത്തിവെക്കുകയായിരുന്നു. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ (AI816) വിമാനമാണ് ടേക്ക് ഓഫ് റൺ നിർത്തിവെച്ചത്.
സിലിഗുരിയിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് (AIX1547) വിമാനമായിരുന്നു റൺവേയിൽ ഉണ്ടായിരുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് പാതിവഴിയിൽ നിർത്തിവെച്ച് തിരികെ ബേയിലേക്ക് മാറ്റി.
സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം വിമാനത്തിൽ ആവശ്യമായ പരിശോധനകൾ നടത്തുമെന്നും യാത്രക്കാർക്കായി ബദൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. രണ്ട് വിമാനങ്ങളിലുമായി എത്ര യാത്രക്കാർ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.










0 comments