ad
Deshabhimani

വീടിന്റെ പൂട്ട് തകർത്ത് 5 പവനും 60,000 രൂപയും കവർന്നു

Theft
വെബ് ഡെസ്ക്

Published on Jul 08, 2026, 06:22 AM | 1 min read

ശാസ്താംകോട്ട : കൊല്ലം മുതുപിലാക്കാട്ട്‌ വീടിന്റെ പൂട്ട് തകർത്ത് അഞ്ചുപവനും 60,000 രൂപയും കവർന്നു. മുതുപിലാക്കാട് പടിഞ്ഞാറ് കലാസദനത്തിൽ തങ്കമണിയമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാവ് സിസിടിവി കാമറയുടെ ഡിവിആറും കൈക്കലാക്കിയാണ് മടങ്ങിയത്. തങ്കമണിയമ്മയും സഹായിയായ സ്ത്രീയും മാത്രമാണ് ഇവിടെ താമസിക്കുന്നത്.


സുഖമില്ലാതായതോടെ ഒരാഴ്‌ചയായി തങ്കമണിയമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. സഹായിയായ സ്ത്രീ എല്ലാ ദിവസവും വീട്ടിൽവന്ന് ഭക്ഷണം തയ്യാറാക്കി കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇന്നലെ വീടിന്റെ കതക് തുറന്നുകിടക്കുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഷണവിവരം പുറത്തറിഞ്ഞത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home