ad
Deshabhimani

നോയിഡയിൽ ബഹുനില ഫ്ലാറ്റിൽ തീപിടിത്തം; പന്ത്രണ്ടാം നിലയിൽ നിന്ന് തീ ആളിക്കത്തി

Noida.jpg
വെബ് ഡെസ്ക്

Published on Jun 05, 2026, 09:04 AM | 1 min read

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം. നോയിഡ സെക്ടർ 74-ലെ പ്രമുഖ റസിഡൻഷ്യൽ സൊസൈറ്റിയായ 'ഐവി കൗണ്ടി'യിലെ ഇരുപതുനില കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിലാണ് വെള്ളിയാഴ്ച പുലർച്ചെയോടെ തീപിടിത്തമുണ്ടായത്.


ഫ്ലാറ്റിന്റെ ജനലുകളിൽ നിന്നും ബാൽക്കണിയിൽ നിന്നും വൻതോതിൽ തീയും പുകപടലങ്ങളും ഉയരുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സുരക്ഷാ ജീവനക്കാരും താമസക്കാരും ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.


അഞ്ച് ഫയർ ടെൻഡറുകൾ സംഭവസ്ഥലത്ത് എത്തിച്ചാണ് ഫയർഫോഴ്സ് സംഘം തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. മുൻകരുതലിന്റെ ഭാഗമായി കെട്ടിടത്തിലെ മുഴുവൻ താമസക്കാരെയും സുരക്ഷിതമായി താഴെയിറക്കി കെട്ടിടം ഒഴുപ്പിച്ചു.





അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി നോയിഡ പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിനുള്ളിലെ ഒരു മുറിയിൽ നിന്നാണ് തീ പടർന്നത്.


കൃത്യസമയത്ത് കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അഗ്നിശമനസേനാ വിഭാഗം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home