ad
Deshabhimani

ദേശീയ പാതയിൽ ഇരു ചക്ര വാഹനങ്ങൾക്ക്‌ ടോൾ ഇല്ല; പ്രചരണം തള്ളി അതോറിറ്റി

nhai yearly toll pass
വെബ് ഡെസ്ക്

Published on Jun 26, 2025, 07:50 PM | 1 min read

ന്യൂഡൽഹി: ദേശീയ പാതയിൽ ഇരു ചക്ര വാഹനങ്ങൾക്ക്‌ ടോൾ എന്ന മാധ്യമ വാർത്തകൾ വ്യാജം. വാർത്തകൾ വ്യാജമാണെന്ന്‌ ചൂണ്ടിക്കാട്ടി ദേശീയ പാതാ അതോറിറ്റി രംഗത്തെത്തി. എക്‌സ്‌ പോസ്റ്റിലൂടെയാണ്‌ അതോറിറ്റി മാധ്യമ വാർത്തകൾ നിഷേധിച്ചത്‌.


ഇരുചക്ര വാഹനങ്ങൾക്ക്‌ ദേശീയ പാതയിൽ ടോൾ ഏർപ്പെടുത്തുന്നു എന്ന വാർത്തകൾ വ്യാജമാണെന്ന്‌ അതോറിറ്റി എക്‌സിൽ കുറിച്ചു. മാധ്യമ വാർത്തകൾ നിഷേധിച്ചുകൊണ്ട്‌ ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയും രംഗത്തെത്തയിട്ടുണ്ട്‌. ദേശീയ പാതാ അതോറിറ്റി ഇത് സംബന്ധിച്ച് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.


ഇരുചക്ര വാഹനങ്ങള്‍ക്ക്‌ ദേശീയ പാതകളിലുള്ള ടോള്‍ഫ്രീ യാത്ര അവസാനിക്കുന്നുവെന്ന തരത്തിലായിരുന്നു മാധ്യമങ്ങൾ വാർത്ത നൽകിയത്‌. ഹൈവേ എന്‍ട്രി പോയന്റുകളില്‍ ജൂലൈ 15 മുതൽ ഫീസ് ഏര്‍പ്പെടുത്തുമെന്നായിരുന്നു വാർത്തകൾ. വാർഷിക ടോള്‍ പദ്ധതി സംബന്ധിച്ച ഗതാഗത മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു വ്യാജ വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home