print edition അതിർത്തിയിലെ മസ്ജിദുകള്‍ ഒഴിപ്പിക്കരുതെന്ന ഹർജികൾ തള്ളി

ജയ്‌പുർ: ഇന്ത്യ–പാക് അതിർത്തിയുടെ 50 കിലോമീറ്റർ പരിധിയിലുള്ള മസ്ജിദുകളും മദ്രസകളും മറ്റ് മതസ്ഥാപനങ്ങളും ഒഴിപ്പിക്കുന്നത് തടയണമെന്ന ഹർജികൾ രാജസ്ഥാൻ ഹൈക്കോടതി തള്ളി. അതിർത്തി ജില്ലകളായ ജയ്‌സാൽമറിലെയും ബാർമറിലെയും മസ്ജിദുകള്‍, മദ്രസകൾ, ദർഗകൾ എന്നിവയുടെ ചുമതലക്കാര്‍ നല്‍കിയ റിട്ട് ഹർജികളാണ് തള്ളിയത്. പൊളിച്ചുനീക്കലുമായി ബന്ധപ്പെട്ട ആശങ്കകളേക്കാൾ വലുത് രാജ്യസുരക്ഷയാണെന്ന് ജസ്‌റ്റിസ് സമീർ ജെയിൻ നിരീക്ഷിച്ചു.










0 comments