പാറശാലയില്‍ ട്രെയിൻ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല, നിരവധി ട്രെയിനുകള്‍ വൈകിയോടും

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. എഞ്ചിന്റെ നാല് വീലുകൾ ട്രാക്കിൽ നിന്ന് തെന്നിമാറി.
വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. ഇന്നലെ പെയ്ത കനത്ത മഴയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. ഇതിനെ തുടർന്നാണ് അപകമുണ്ടായത്. അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ല. മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
പരശുറാം എക്സ്പ്രസ്സ് ഉൾപ്പെടെ വൈകുമെന്നാണ് സൂചന. മൂന്ന് ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. താംബരം–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ ട്രെയിൻ (06163), മധുര-പുനലൂർ എക്സ്പ്രസ് (16729), താംബരം–തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ് (16121) എന്നീ ട്രെയിനുകളാണ് പിടിച്ചിട്ടിരിക്കുന്നത്. നിലവധി ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.








0 comments