ad
Deshabhimani

മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന് സി വി ആനന്ദബോസ്

c v anandabose
വെബ് ഡെസ്ക്

Published on Jan 05, 2026, 11:08 AM | 1 min read

ന്യൂഡൽഹി: ​മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. ഡൽഹിയിലെ എൻഎസ്എസ് സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ആനന്ദബോസിന്റെ പരാമർശം. ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പായി പുഷ്പാർച്ചനയ്ക്ക് എത്തിയപ്പോഴാണ് അവഗണന നേരിട്ടതെന്നാണ് ​ആനന്ദബോസ് പറയുന്നു.


എല്ലാ നായർസമുദായാം​ഗങ്ങൾക്കും അവകാശപ്പെട്ടതാണ് മന്നം സ്മാരകം. ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തുന്നത്. മന്നംസമാധിയിൽ പുഷ്പാർച്ചന നടത്തുകയെന്നത് നായർ സമുദായാംഗങ്ങളുടെ അവകാശമല്ലേ? ഒരാൾക്ക് മാത്രമാണോ കുത്തകാവകാശം? - ആനന്ദബോസ് ആരാഞ്ഞു.


ഡൽഹിയിൽ മന്നത്ത് പത്മനാഭന്റെ സ്‌മാരകം നിർമിക്കണമെന്നും സ്‌മാരകം നിർമിക്കാൻ ഒരുമാസത്തെ ശമ്പളം സംഭാവന നൽകുമെന്നും ബംഗാൾ ഗവർണർ സിവി ആനന്ദബോസ് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home