ad
Deshabhimani

ടിവികെ വരട്ടെ; ആറ് മാസം കാത്തിരിക്കും, നിരീക്ഷിക്കും: എം കെ സ്റ്റാലിൻ

Vijay M K Stalin

വിജയ്‍, എം കെ സ്റ്റാലിൻ

വെബ് ഡെസ്ക്

Published on May 07, 2026, 10:40 AM | 1 min read

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ അനിശ്ചിതത്വത്തിലായിരിക്കെ നിലപാട് വ്യക്തമാക്കി ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. വിജയ്‍യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരിക്കുന്നതിൽ ഡിഎംകെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ലെന്നും, ആറ് മാസം സർക്കാരിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.


തമിഴ്‌നാട്ടിൽ ഒരു ഭരണഘടനാ പ്രതിസന്ധിയോ ഉടനടി മറ്റൊരു തെരഞ്ഞെടുപ്പോ താൻ ആഗ്രഹിക്കുന്നില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. തന്റെ ഭരണകാലത്ത് നടപ്പിലാക്കിയ പദ്ധതികൾ തുടരുമെന്നും ടിവികെ അവരുടെ പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും പ്രതീക്ഷിക്കുന്നതായും സ്റ്റാലിൻ 'ടൈംസ് ഓഫ് ഇന്ത്യ'യോട് പ്രതികരിച്ചു.


"സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി പുതിയ സർക്കാർ തുടരണം. കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ നൽകുന്ന പദ്ധതിയും നിർത്തരുത്. സ്ത്രീകൾക്ക് മാസം 2,500 രൂപ നൽകുമെന്നുള്ള വിജയ്‍യുടെ വാഗ്ദാനം നടപ്പാക്കുന്നത് ബുദ്ധിമുട്ടായിരിക്കും. ഞങ്ങൾ നൽകിയതുപോലെ കുറഞ്ഞത് 1,000 രൂപയെങ്കിലും നൽകാനേ അവർക്ക് നൽകൂ."- സ്റ്റാലിൻ പറഞ്ഞു.


2021ലെ പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങളിൽ 90 ശതമാനവും തന്റെ സർക്കാർ പാലിച്ചു. ഈ തിരഞ്ഞെടുപ്പിലും നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ ഡിഎംകെ വാഗ്ദാനം ചെയ്തിട്ടുള്ളൂവെന്നും സ്റ്റാലിൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home