ബിഹാറിൽ നിതീഷിന്റെ തെരഞ്ഞെടുപ്പ് തന്ത്രം ; സ്‌ത്രീകൾക്ക് സർക്കാർ ജോലിയിൽ 35 ശതമാനം സംവരണം

ന്യൂഡൽഹി
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിൽ സ്‌ത്രീവോട്ടർമാരെ കൂടെക്കൂട്ടാൻ പുതിയ തന്ത്രവുമായി നിതീഷ് കുമാറിന്റെ എൻഡിഎ സർക്കാർ. ബിഹാറിൽ സ്ഥിരതാമസമുള്ള സ്‌ത്രീകള്‍ക്ക് സർക്കാർ ജോലികളിൽ 35 ശതമാനം സംവരണമേർപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ ജോലികളിലെ എല്ലാതലത്തിലുമുള്ള തസ്‍തികകള്‍ക്ക് ഇത് ബാധകം. ബിഹാർ സ്വദേശികളല്ലാത്തവർക്ക് ആനൂകൂല്യം ലഭിക്കില്ല.
കടുത്ത ഭരണവിരുദ്ധവികാരം നേരിടുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നിതീഷ്‍കുമാറിന്റെ നടപടി. അധികാരത്തിലെത്തിയാൽ ബിഹാറിലെ സർക്കാർ ജോലികളിൽ 85 ശതമാനം തദ്ദേശീയ സംവരണം നടപ്പാക്കുമെന്ന് 2020 തെരഞ്ഞെടുപ്പിൽ ആർജെഡി നേതാവ് തേജസ്വി യാദവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് വലിയ സ്വീകാര്യത ലഭിച്ചതും നിതീഷിനെ സ്വാധീനിച്ചു.









0 comments