നിതീഷ് കുമാറിന് തിരിച്ചടി: ആഭ്യന്തര വകുപ്പ് ബിജെപിയ്ക്ക്

NITISH KUMAR
വെബ് ഡെസ്ക്

Published on Nov 21, 2025, 07:54 PM | 1 min read

പാറ്റ്ന: ബിഹാറില്‍ ബിജെപിക്ക് വഴങ്ങി മുഖ്യമന്ത്രി നിതീഷ് കുമാർ. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്ക് ആഭ്യന്തര വകുപ്പ് നൽകി. മംഗൾ പാണ്ഡെ ആരോഗ്യ, നിയമ വകുപ്പുകളുടെ ചുമതല വഹിക്കും. ദിലീപ് ജയ്‌സ്വാളിനെ വ്യവസായ മന്ത്രിയായി നിയമിച്ചു.കഴിഞ്ഞ 20 വർഷമായി നിതീഷ് കുമാറായിരുന്നു ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്നത്.ആഭ്യന്ത വകുപ്പിനെ ചൊല്ലി എൻഡിഎക്കുള്ളിൽ നേരത്തെ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ആഭ്യന്തരം വിട്ടുകൊടുക്കാൻ ജെഡിയു തയാറായിരുന്നില്ല. മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തതിനു തൊട്ടടുത്ത ദിവസമാണ് വകുപ്പ് ഉപമുഖ്യമന്ത്രിക്ക് നൽകിയത്

അതേസമയം, വിജയ് കുമാർ സിൻഹയ്ക്ക് മൈൻ ആൻഡ് ജിയോളജി വകുപ്പിനൊപ്പം ലാൻഡ്, റവന്യൂ വകുപ്പും ലഭിച്ചു. അരുൺ ശങ്കർ പ്രസാദ് ടൂറിസം വകുപ്പ്, ആർട്ട്, കൾച്ചർ ആൻഡ് യൂത്ത് അഫയേഴ്സ് ഏറ്റെടുക്കും. സുരേന്ദ്ര മേഹ്ത ഏനിമൽ ആൻഡ് ഫിഷറീസ് റിസോഴ്സസ് വകുപ്പ്, നാരായണ പ്രസാദ് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് മേൽനോട്ടം വഹിക്കും.


നിതിൻ നബിൻ റോഡ് കൺസ്ട്രക്ഷൻ വകുപ്പ്, അർബൻ ഡെവലപ്മെന്റ് ആൻഡ് ഹൗസിങ് വകുപ്പുകൾ ഏറ്റെടുക്കും. രാംകൃപാൽ യാദവ് അഗ്രികൾച്ചർ മന്ത്രിയായി, സഞ്ജയ് ടൈഗർ ലേബർ റിസോഴ്സസ് ഏറ്റെടുക്കും. പ്രമോദ് ചന്ദ്രവംശി കോഓപ്പറേഷൻ, എൻവയോണ്മെന്റ്-ഫോറസ്റ്റ്-ക്ലൈമറ്റ് ചേഞ്ച് വകുപ്പുകൾ ഏറ്റെടുക്കും. ചിരാഗ് പാസ്വാന്റെ പാർട്ടി സുഗാർകെയിൻ ഇൻഡസ്ട്രി, പബ്ലിക് ഹെൽത്ത് എഞ്ചിനീയറിങ് വകുപ്പുകൾ മേൽനോട്ടം വഹിക്കും, എച്ച്എഎം പാർട്ടി മൈനർ വാട്ടർ റിസോഴ്സസ് വകുപ്പ് നിലനിർത്തും.


ദീപക് പ്രകാശ് പഞ്ചായത്തി രാജ് മന്ത്രിയായി നിയോഗിക്കപ്പെട്ടു. ബിജെപിയുടെ രാമ നിഷാദ് ബാക്ക്‌വേഡ് ആൻഡ് എക്സ്ട്രീമലി ബാക്ക്‌വേഡ് ക്ലാസ് വെൽഫെയർ വകുപ്പ് മന്ത്രിയായി, ലഖേദാർ പാസ്വാൻ സ്കെഡ്യൂൾഡ് കാസ്റ്റ് ആൻഡ് സ്കെഡ്യൂൾഡ് ട്രൈബ് വെൽഫെയർ വകുപ്പ് ഏറ്റെടുക്കും. ശ്രേയസി സിംഗ് ഇൻഫർമേഷൻ ടെക്നോളജി, സ്പോർട്സ് വകുപ്പുകൾ മേൽനോട്ടം വഹിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home