ad
Deshabhimani

എൻഐടി കുരുക്ഷേത്രയിലെ വിദ്യാർത്ഥി ആത്മഹത്യകൾ; കേന്ദ്രമന്ത്രിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ്

john brittas mp
വെബ് ഡെസ്ക്

Published on Apr 19, 2026, 11:55 AM | 1 min read

ന്യൂഡൽഹി: ഹരിയാനയിലെ പ്രമുഖ ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ കുരുക്ഷേത്ര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ തുടർച്ചയായുണ്ടാകുന്ന വിദ്യാർത്ഥി ആത്മഹത്യകളിൽ ആശങ്ക രേഖപ്പെടുത്തി ഡോ ജോൺ ബ്രിട്ടാസ് എംപി.


വിഷയത്തിൽ വ്യക്തിപരമായി അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തയച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ക്യാമ്പസിലുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങൾ ഗൗരവകരമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.


2026 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ നാല് വിദ്യാർത്ഥികളാണ് എൻഐടി കുരുക്ഷേത്രയിൽ ജീവനൊടുക്കിയത്. ഇതിന് പുറമെ നിരവധി വിദ്യാർത്ഥികൾ ആത്മഹത്യാശ്രമങ്ങൾ നടത്തുകയും കടുത്ത മാനസിക സമ്മർദ്ദത്തിന് അടിപ്പെടുകയും ചെയ്തതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു.


ചുരുങ്ങിയ കാലയളവിൽ ഇത്രയധികം ആത്മഹത്യകൾ നടക്കുന്നത് സ്ഥാപനത്തിലെ സുരക്ഷാ സംവിധാനങ്ങളുടെയും മാനസികാരോഗ്യ സഹായ വ്യവസ്ഥകളുടെയും പരാജയമാണെന്ന് ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി. ക്യാമ്പസിലെ ദാരുണ സംഭവങ്ങളോടുള്ള അധികൃതരുടെ സമീപനം വിദ്യാർത്ഥികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


അടിയന്തര സാഹചര്യങ്ങളിലെ ഇടപെടലിലെ താമസം, സുതാര്യതയില്ലായ്മ, അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പരാമർശങ്ങൾ എന്നിവ വിദ്യാർത്ഥികളിൽ ഭയവും സ്ഥാപനത്തിലുള്ള അവിശ്വാസവും വളർത്തുന്നതായി കത്തിൽ പറയുന്നു. ഉത്തരവാദിത്തവും മാനസികാരോഗ്യ പിന്തുണയും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമാധാനപരമായ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.


ലയാളി വിദ്യാർത്ഥികൾ ദുരിതത്തിൽ


പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം ക്യാമ്പസ് പെട്ടെന്ന് അടച്ചുപൂട്ടുകയും ഹോസ്റ്റലുകൾ ഒഴിഞ്ഞുപോകാമെന്ന് അധികൃതർ നിർദ്ദേശിക്കുകയും ചെയ്തത് വിദ്യാർത്ഥികളെ വലിയ ബുദ്ധിമുട്ടിലാക്കി. മെയ് ആദ്യം സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കാനിരിക്കെ, കേരളം പോലുള്ള വിദൂര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും പ്രവാസി വിദ്യാർത്ഥികൾക്കും യാത്രാ സൗകര്യങ്ങൾ ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.


വിദ്യാർത്ഥി ആത്മഹത്യകളിലേക്ക് നയിച്ച സാഹചര്യങ്ങൾ പരിശോധിക്കാൻ സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ഡോ ജോൺ ബ്രിട്ടാസ് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. പരീക്ഷാ സമയക്രമം വിദ്യാർത്ഥികൾക്ക് അധിക സമ്മർദ്ദമുണ്ടാക്കാത്ത രീതിയിൽ ക്രമീകരിക്കണമെന്നും, ക്യാമ്പസ് നിർബന്ധപൂർവ്വം അടച്ചുപൂട്ടിയ നടപടി പുനഃപരിശോധിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home