പശ്ചിമ ബംഗാളിൽ നിപാ; നഴ്സുമാരെ പരിചരിച്ചവര്‍ക്കും രോഗ ബാധ, ജാര്‍ഖണ്ഡിലും മുന്നറിയിപ്പ്

കൊൽക്കത്ത:പശ്ചിമ ബംഗാളിൽ നിപാ രോഗബാധ സ്ഥിരീകരിച്ച രണ്ട് നഴ്സുമാരും അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടൊണ് ഇവരുടെ ജീവൻ നിലനിര്‍ത്തിയിരിക്കുന്നത്. പരിചരിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി രോഗ ബാധ കണ്ടെത്തിയിട്ടുണ്ട്.
നഴ്സുമാരുമായി സമ്പർക്കത്തിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ, കുടുംബാംഗങ്ങൾ,ഡോക്ടർമാർ,നഴ്സുമാർ,ആംബുലൻസ് ഡ്രൈവർമാർ തുടങ്ങി 120-ഓളം പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ചയാണ്നോർത്ത് 24പർഗാനാസ് ജില്ലയിൽ നിന്നുള്ള രണ്ട് നഴ്സുമാർക്ക് നിപാ ബാധസ്ഥിരീകരിച്ചത്.ബരാസാത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ഇതേ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ നേരത്തെ മരിച്ചിരുന്നു. ഇയാൾക്ക് നിപാ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവോ എന്നത് വ്യക്തമല്ല. ഇവിടെനിന്നായിരിക്കാം രോഗം പിടിപ്പെട്ടതെന്ന അനുമാനത്തിലാണ്.
വെന്റിലേറ്ററിൽ കഴിയുന്ന നഴ്സുമാരിലൊരാൾ കോമയിലാണെന്നും മറ്റൊരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
പശ്ചിമ ബംഗാളിൽ നിപാ വൈറസ് സ്ഥിരീകരിച്ചതോടെ ജാർഖണ്ഡ് ആരോഗ്യ വകുപ്പും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ജാർഖണ്ഡിൽ ഇതുവരെ സ്ഥിരീകരിച്ച കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ബാധിത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുടെ സഞ്ചാരം അപകടസാധ്യത ഉയർത്തുന്നു.ഈ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശമെന്ന് അധികൃതര്‍ വ്യക്തമാക്കി.
2001-ൽ പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് നിപാ വൈറസ് രാജ്യത്താദ്യമായി സ്ഥിരീകരിക്കുന്നത്. അന്ന് 66 നിപ കേസുകളും 45മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആറുവർഷങ്ങൾക്കുശേഷം2007-ൽ വീണ്ടും വെസ്റ്റ്ബെംഗാളിലെ നാദിയയിൽ രോഗം സ്ഥിരീകരിച്ചു.
ഇതിന് ശേഷം കേരളത്തിലാണ് രോഗം ഭീതി വിതച്ചത്.2018-ലും2021-ലും2023-ലും2024-ലും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.എന്നാൽ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിലൂടെ പകര്‍ച്ച നിയന്ത്രണ വിധേയമാക്കി.










0 comments