Deshabhimani

print edition ഡൽഹിയിൽ 
9 പൊലീസുകാർക്ക്‌ കുത്തേറ്റു

Crime Scene
വെബ് ഡെസ്ക്

Published on Nov 24, 2026, 12:55 AM | 1 min read

ന്യൂഡൽഹി: ഡൽഹി ജമാമസ്‌ജിദ്‌ പൊലീസ്‌ സ്റ്റേഷനിലും പുറത്തും അക്രമാസക്തനായ യുവാവ്‌ പൊലീസുകാരെ കുത്തിപരിക്കേൽപ്പിച്ചു. ഓടി രക്ഷപ്പെട്ട കുറ്റവാളിയെ പൊലീസ്‌ വെടിവച്ച്‌ പിടികൂടി. അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുന്നുവെന്ന പരാതിയിൽ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ നബീൽ (30) ആണ്‌ അക്രമാസക്തനായത്‌. രണ്ട്‌ സബ്‌ ഇൻസ്‌പെക്ടർമാർ, രണ്ട്‌ ഹെഡ്‌ കോൺസ്റ്റബിൾമാർ, ഒരു അസിസ്റ്റന്റ്‌ സബ്‌ ഇൻസ്‌പെക്ടർ, പൊലീസുകാരൻ എന്നിവർക്ക്‌ പരിക്കേറ്റു.


ആക്രമണശേഷം നബീൽ പുറത്തേക്കോടി ബൈക്ക്‌ തട്ടിയെടുത്ത്‌ കടന്നു. പിന്നീട്‌ ചിത്ലി ഖബർ മേഖലയിൽ ഇയാളെ കണ്ടെത്തി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ വീണ്ടും കത്തി വീശിയതോടെ മൂന്ന്‌ പൊലീസുകാർക്ക്‌ പരിക്കേറ്റു. പൊലീസ്‌ എട്ടുതവണ വെടിയുതിർത്തതിൽ ആറ്‌ വെടികൾ കുറ്റവാളിയുടെ കാലുകളിൽ തുളച്ചു. ഇയാളെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

supreme Court

01

print edition ബംഗാളിലെ എസ്‌ഐആറിൽ സുപ്രീംകോടതി; പുറത്താക്കിയവരെ ആദ്യം കേൾക്കണം
C V Dhanaraj

03

print edition ധനരാജ് വധക്കേസ്: ഉ‍ൗരിയത്‌ സംശയത്തിന്റെ ആനുകൂല്യത്തിൽ; ജില്ലാ പ്രചാരകുവരെ പ്രതിപ്പട്ടികയിൽ
Kaladi University

04

print edition കാലടി സമരം: സസ്പെൻഷനും മാപ്പപേക്ഷയും അരിശംതീർക്കലും
Gold theft

05

print edition വിലയിടിഞ്ഞത്‌ പൊല്ലാപ്പായി; സ്വർണവായ്‌പയെടുത്തവർ അധികതുക അടയ്‌ക്കണം
deshabhimani section

Recommended

Deshabhimani
Home