Deshabhimani

print edition ധനരാജ് വധക്കേസ്: ഉ‍ൗരിയത്‌ സംശയത്തിന്റെ ആനുകൂല്യത്തിൽ; ജില്ലാ പ്രചാരകുവരെ പ്രതിപ്പട്ടികയിൽ

C V Dhanaraj
വെബ് ഡെസ്ക്

Published on Nov 24, 2026, 01:01 AM | 2 min read

കണ്ണൂർ: ജില്ലയ്ക്ക്‌ പുറത്തുള്ള ആർഎസ്‌എസ്‌ ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണവും ധനരാജിനെ വകവരുത്താനുണ്ടായിരുന്നു. എന്നാൽ സംശയത്തിന്റ മാത്രം ആനുകൂല്യത്തിലാണ്‌ ബാക്കി പ്രതികളെല്ലാം ശിക്ഷയില്ലാതെ രക്ഷപ്പെട്ടത്‌. ചെയ്‌തത്‌ അതിക്രൂര കൊലപാതകമാണെന്ന്‌ വ്യക്തമാക്കിയ കോടതി, സംശയത്തിന്റെ ആനുകൂല്യം നൽകിയാണ്‌ വെറുതെ വിടുന്നതെന്ന്‌ പ്രതികളെ വിളിച്ചുവരുത്തി നേരിട്ട്‌ അറിയിക്കുകയും ചെയ്‌തു.


ആർഎസ്‌എസ്സിന്റെ പയ്യന്നൂർ ജില്ലാ പ്രചാരകായ നെയ്യാറിലെ എസ് ആർ അജേഷ് (കണ്ണൻ– 38) ആണ്‌ ഗൂ--ഢാലോചന കുറ്റം ചുമത്തി കേസിൽ 16ാം പ്രതിയായത്‌. താത്വിക രംഗത്ത്‌ മാത്രം പ്രവർത്തിക്കുന്ന ജില്ലാപ്രചാരക്‌ തലത്തിലുള്ള ഒരാൾ കൊലക്കേസിൽ പ്രതിയായത്‌ ദേശീയ നേതൃത്വത്തെവരെ ഞെട്ടിച്ചു. പൊതുവിൽ ഇവർ കൊല ആസൂത്രണം ചെയ്‌ത്‌, സ്ഥലത്തുനിന്ന്‌ മാറിനിൽക്കുകയാണ്‌ പതിവ്‌. അതിനാൽ കേസിൽ കുടുങ്ങാറുമില്ല. എട്ടിക്കുളം പരുത്തിക്കാട്ടെ ആർഎസ്‌എസ്‌ പ്രവർത്തകന്റെ ഗൃഹപ്രവേശന ചടങ്ങിൽ അജേഷിന്റെ സാന്നിധ്യത്തിൽ കൊലപാതകം ആസൂത്രണം ചെയ്‌തുവെന്നാണ്‌ കേസ്‌.


ആർഎസ്‌എസ്‌ പ്രവർത്തകനായിരുന്ന ഒരാൾ തന്നെയാണ്‌, ഇക്കാര്യം പുറത്തുപറഞ്ഞത്‌. ഗൂഡാലോചന ചോർത്തിയതിനാൽ ഇ‍ൗ ആർഎസ്‌എസ്‌ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി തിരുവനന്തപുരത്ത്‌ തടവിൽ പാർപ്പിച്ച്‌ മർദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ്‌ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ നടക്കുന്നുണ്ട്‌.


പയ്യന്നൂരിൽ കേസിൽപെട്ടതോടെ അജേഷിനെ ആർഎസ്‌എസ്‌ നേതൃത്വം ആറ്റിങ്ങൽ ജില്ലാപ്രചാരകായി സ്ഥലം മാറ്റിയിരുന്നു. അവിടെവച്ചാണ്‌ ഇയാൾ പിടിയിലാകുന്നത്‌.



വെട്ടുകണക്ക്‌ ചർച്ചയില്ല


ധനരാജിനെ കൊന്നത്‌ അതിക്രൂരമാണെന്ന്‌ കണ്ടെത്തിയ കോടതി 37 വെട്ടുകൾ ഏറ്റാണ്‌ കൊല്ലപ്പെടുന്നത്‌ എന്ന്‌ വ്യക്തമായി ചൂണ്ടിക്കാട്ടി. കൊല്ലാൻ ഒരുവെട്ട്‌ പോരെയെന്നും ഇറച്ചിവെട്ടും പോലയല്ലേ കൊലചെയ്‌തത്‌ എന്നും കോടതി ചോദിച്ചു.


മറ്റുചില കേസുകളിൽ വെട്ടുകളുടെ എണ്ണം മാത്രം ഇപ്പോഴും ചർച്ചയാക്കുന്ന മാധ്യമങ്ങൾ, ധനരാജ്‌ വധത്തിൽ അക്കാര്യം ഉ‍ൗന്നിയതേയില്ല. പ്രോസിക്യ‍ൂഷൻ പരാജയപ്പെട്ടുവെന്ന്‌ ആവർത്തിച്ച്‌ പറയുന്ന മാധ്യമങ്ങൾക്ക്‌, അമ്മയ്‌ക്കും ഭാര്യയ്‌ക്കും പിഞ്ചുകുഞ്ഞുങ്ങൾക്കും മുന്നിൽ ധനരാജിനെ വെട്ടിയരിഞ്ഞതിൽ രോഷമുയർന്നില്ല. വിട്ടയച്ചവരെ പോലും വിളിച്ചുവരുത്തി, സംശയത്തിന്റെ ആനുകൂല്യം മാത്രമാണ്‌ നൽകുന്നത്‌ എന്ന്‌ കോടതി സൂചിപ്പിച്ചതും മാധ്യമങ്ങൾ ചർച്ചയാക്കിയില്ല.


കിടന്നുറങ്ങുന്ന കുഞ്ഞിന്റ മുറിയുടെ ചുമരിലേക്കാണ്‌ പിതാവിന്റെ ചോര തെറിച്ചുവീണത്‌. ഏറ്റവും സുരക്ഷിതമായ വീട്ടിൽ തന്നെ ഇത്തരം കുറ്റകൃത്യം ചെയ്‌തത്‌ കൊടും ക്രൂരതയാണ്‌ എന്ന്‌ കോടതി ചൂണ്ടിക്കണിച്ചിട്ടുപോലും അക്കാര്യം ചർച്ചയാക്കാനും മാധ്യമങ്ങൾ മടിച്ചു.



സർക്കാർ അപ്പീൽ പോകണം: എം വി ഗോവിന്ദൻ


സി വി ധനരാജ്‌ വധക്കേസിലെ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിഷ്‌ഠുരമായ കൊലപാതകമെന്നാണ്‌ വിചാരണക്കോടതി തന്നെ പറഞ്ഞത്‌. മൂന്നുപേരെ മാത്രമാണ്‌ കുറ്റക്കാരെന്ന്‌ കോടതി പറഞ്ഞത്‌. ബാക്കി 17 പേർ ഒഴിവാക്കപ്പെട്ടു. വിധിയിൽ സർക്കാർ തന്നെ അപ്പീൽ പോകണം. നിയമവിദഗ്‌ധരുമായി ആലോചിച്ച്‌ പാർടി ആവശ്യമായ നിലപാടെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

sfi

02

print edition വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക്‌ മാതൃക: എസ്‌എഫ്‌ഐ
supreme Court

04

print edition ബംഗാളിലെ എസ്‌ഐആറിൽ സുപ്രീംകോടതി; പുറത്താക്കിയവരെ ആദ്യം കേൾക്കണം
deshabhimani section

Recommended

Deshabhimani
Home