വടയാർ തങ്കപ്പന്റെ രക്തസാക്ഷിത്വദിനമാചരിച്ചു

വടയാർ തങ്കപ്പൻ രക്തസാക്ഷിത്വ വാർഷികദിനാചരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. റെജി സഖറിയ ഉദ്ഘാടനംചെയ്യുന്നു
തലയോലപ്പറമ്പ് അനശ്വര രക്തസാക്ഷി വടയാർ തങ്കപ്പന്റെ 55-–ാമത് രക്തസാക്ഷിത്വ വാർഷികദിനം സമുചിതമായി ആചരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. പി കെ ഹരികുമാർ നേതൃത്വം നൽകി. ടി വി പുരത്തെ പത്മേക്ഷണൻ സ്മാരകത്തിൽനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ശെൽവരാജ് ഉദ്ഘാടനംചെയ്തു. വൈക്കം ഏരിയ സെക്രട്ടറി പി ശശിധരൻ, കെഎസ്‌കെടിയു തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ വിജയന് ദീപശിഖ കൈമാറി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാർ അധ്യക്ഷനായി. ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും കായികതാരങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച ദീപശിഖാ റിലേയ്ക്ക് വാഹനറാലി അനുധാവനം ചെയ്തു. ദീപശിഖാ റിലെ വടയാർ തങ്കപ്പൻ രക്തസാക്ഷി മണ്ഡപത്തിൽ എത്തിയപ്പോൾ അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. റെജി സഖറിയ ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി ഡോ. സി എം കുസുമന്‍ അധ്യക്ഷനായി. വടയാർ തങ്കപ്പന്റെ ഭാര്യ തങ്കമ്മയും കുടുംബാംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ കെ രഞ്ജിത്ത്, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി വി ഹരിക്കുട്ടൻ, കെ ആർ സലിമോൻ, വി കെ രവി, കെ ടി സുഗുണൻ, ടി എൻ സിബി, കെ എസ് വേണുഗോപാൽ, എം പി ജയപ്രകാശ്, ലോക്കൽ സെക്രട്ടറി എം ബി തിലകൻ എന്നിവർ സംസാരിച്ചു.







0 comments