അമിതവില വാങ്ങുന്ന ഹോട്ടലുകൾക്കെതിരെ നടപടിയില്ല

കോട്ടയം ശബരിമല മണ്ഡല–മകരവിളക്ക് കാലത്ത് കലക്‌ടർ നിശ്‌ചയിച്ച ഏകീകൃത നിരക്കുകൾ കാറ്റിൽപ്പറത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാതെ സർക്കാർ. തീർഥാടകർ എത്തുന്ന സ്ഥലങ്ങളിലെ വെജിറ്റേറിയൻ ഹോട്ടലുകളിലെ ഭക്ഷണത്തിന് ഏകീകൃത നിരക്ക് നിശ്‌ചയിച്ചിരുന്നു. ഇൗ നിരക്കിന്റെ പട്ടിക ഹോട്ടലുകളിൽ പ്രദർശിപ്പിക്കണമെന്നാണ് നിയമമെങ്കിലും അത് പാലിക്കാത്തത് വാർത്തയായിരുന്നു. ഇത്തരം ഹോട്ടലുകളിൽ ലീഗൽ മെട്രോളജി വിഭാഗവും ഭക്ഷ്യ സുരക്ഷാ വിഭാഗവും പരിശോധന നടത്തി നടപടിയെടുക്കേണ്ടതാണ്. അമതിവില ഇൗടാക്കുന്നുണ്ടോ എന്നത് പരിശോധിക്കണമെന്ന് കലക്‌ടർ നിർദേശിച്ചിരുന്നു. നിശ്‌ചയിച്ച നിരക്കിനേക്കാൾ ഇരട്ടിത്തുകയാണ് പല ഹോട്ടലുകാരും ഇൗടാക്കുന്നത്. ഏകൃകൃത നിരക്ക് പട്ടിക ചില ഹോട്ടലുകൾ തീർഥാടകർ കാണാത്തവിധം മറച്ചുവച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥർ പരിശോധന നടത്താത്തത് ഹോട്ടലുടമകളെ സഹായിക്കാനാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. തിരുനക്കര, ഏറ്റുമാനൂർ, എരുമേലി, വൈക്കം, കടപ്പാട്ടൂർ തുടങ്ങിയ ഇടത്താവളങ്ങളിലെയും കോട്ടയം റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരങ്ങളിലെയും ഹോട്ടലുകൾക്കും തട്ടുകടകൾക്കും ഏകീകൃത നിരക്ക് ബാധകമാണ്.








0 comments