print edition ബംഗാളിലെ എസ്ഐആറിൽ സുപ്രീംകോടതി; പുറത്താക്കിയവരെ ആദ്യം കേൾക്കണം

ന്യൂഡൽഹി: ബംഗാളിലെ വോട്ടർപ്പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടവർ നൽകിയ അപ്പീലുകൾ ട്രൈബ്യൂണലുകൾ ആദ്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. തദ്ദേശ തെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്ന കൊൽക്കത്ത, ഹൗറ കോർപറേഷൻ പരിധിയിലെ വോട്ടർമാരുടെ അപ്പീലിന് മുൻഗണന നൽകാനും 19 ട്രിബ്യൂണലുകൾക്കും ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് നിർദേശം നൽകി. വീണ്ടും പട്ടികയിൽ ഉൾപ്പെട്ടവരെ നീക്കാൻ കമീഷനും മറ്റുള്ളവരും നൽകിയ പരാതികൾക്ക് അടിയന്തര സ്വഭാവമില്ലെന്ന് നിരീക്ഷിച്ച് അതിൽ നടപടി വേണ്ടെന്നും നിർദേശിച്ചു.
കൊൽക്കത്ത നഗരത്തിലോ പരിസര പ്രദേശത്തോ ട്രൈബ്യൂണലുകൾക്ക് പ്രവർത്തിക്കാൻ ഇടം കണ്ടെത്തി തീർപ്പാക്കൽ പ്രക്രിയയ്ക്ക് കമീഷൻ വേഗം കൂട്ടണം. കൊൽക്കത്ത ചീഫ് ജസ്റ്റിസുമായി ആലോചിച്ച് ട്രൈബ്യൂണലുകളുടെ എണ്ണം കൂട്ടാനും നിർദേശിച്ചു. ബംഗാളിലെ എസ്ഐആർ നടപടി ചോദ്യംചെയ്തുള്ള ഹർജികളിലാണ് ഉത്തരവ്.
ആകെ 38 ലക്ഷം അപ്പീലുകളിൽ 22 ലക്ഷവും പുറത്താക്കപ്പെട്ട വോട്ടർമാരാണ് നൽകിയിരിക്കുന്നത്. തീർപ്പാക്കിയ ഒരു ലക്ഷം അപ്പീലുകളിൽ 93 ശതമാനം പേർക്കും വോട്ടവകാശം തിരികെ ലഭിച്ചുവെന്നും അതിനാൽ വോട്ടർമാരുടെ അപ്പീലുകൾക്ക് പ്രധാന്യം നൽകണമെന്ന വാദം അംഗീകരിച്ചാണ് നടപടി.







0 comments