അൻമോൽ ബിഷ്ണോയിയെ യുഎസിൽ നിന്ന് ഇന്ത്യയിലെത്തിച്ചു; അറസ്റ്റ് ചെയ്ത് എൻഐഎ

ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയുടെ ഇളയ സഹോദരനും കുറ്റവാളിയുമായ അൻമോൽ ബിഷ്ണോയിയെ യുഎസിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെത്തിയ അൻമോലിനെ എൻഐഎ അറസ്റ്റ് ചെയ്തു.
2022 മുതൽ ഒളിവിൽ കഴിയുന്ന അൻമോൽ മഹാരാഷ്‌ട്ര മുൻ മന്ത്രി ബാബ സിദ്ധിഖിയെ കൊലപ്പെടുത്തിയ കേസിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ജയിലിൽ കഴിയുന്ന സഹോദരൻ ലോറൻസ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള ഭീകരസംഘവുമായി ബന്ധപ്പെട്ട 19–ാമത്തെ അറസ്റ്റാണ് അൻമോലിന്റേത്.
ലോറൻസ് ബിഷ്ണോയ് സംഘത്തിനുവേണ്ടി യുഎസിൽ നിന്ന് അൻമോൽ നിരവധി കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയെന്ന് എൻഐഎ പ്രസ്‌താവനയിലൂടെ അറിയിച്ചു.








0 comments