വായിൽ കല്ല് തിരുകി ഗ്ലൂ ഉപയോഗിച്ച് ചുണ്ടുകള്‍ ഒട്ടിച്ചു: നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ യുവതി പിടിയിൽ

ജയ്പൂർ: നവജാത ശിശുവിനെ വായ് കല്ല് കെട്ടിമൂടി ചുണ്ടുകള്‍ പ്ലാസ്റ്റർ ഒട്ടിച്ച് കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. രാജസ്ഥാനിലെ ബിൽവാരയിലാണ് നാടിനെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. സംഭവത്തിൽ കുഞ്ഞിന്റ അമ്മ , മുത്തച്ഛൻ എന്നിവരെ പൊലീസ് പിടികൂടി.
19 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ദിവസത്തിന് മുമ്പ് കണ്ടെത്തിയത്. കുഞ്ഞ് കരഞ്ഞ് മറ്റുള്ളവരെ അറിയിക്കരുതെന്ന് കരുതിയാകാം മുഖം മൂടി വെച്ചിരിക്കുന്നത് എന്ന് പൊലീസ് സംശയിക്കുന്നു. നിയമപരമല്ലാത്ത ബന്ധത്തിലൂടെ ഉണ്ടായ കുഞ്ഞായിരുന്നു. മാതാപിതാക്കൾ ഒരു മുറിയെടുത്താണ് കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ആ പദ്ധതി നടക്കാത്തതിനാൽ ഉപേക്ഷിക്കാനൊരുങ്ങുകയായിരുന്നു. ഇതിനിടെ പൊലീസ് പിടികൂടുകയായിരുന്നു അന്വഷണ സംഘം പറഞ്ഞു
ഇന്റലിജൻസ് വിവരമനസരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് സ്ത്രീയെ കണ്ടെത്തി ചോദ്യം ചെയ്യാനായത്. ഇതിൽ നിന്നും അവർ കുഞ്ഞിനെ ഉപേക്ഷിച്ചതായി അറിയാനായി. ഡിഎൻഎ പരിശോധനയിലൂടെ കുഞ്ഞ് ആ സ്ത്രീയുടേത് തന്നെയെന്ന് ഉറപ്പാക്കാനായെന്നും പൊലീസ് പറഞ്ഞു.
കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി കാണാനുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ചൂടുള്ള കല്ല് ശരീരത്ത് കൊണ്ടതിനാൽ ചൂടേറ്റ പാടുകളുണ്ടെന്ന് ബിലാവൽ മെഡിക്കൽ കോളേജ് മതർ ആന്റ് ചെെല്‍ഡ് സെന്ററിലെ ഡോക്ടർ ഡോ. ഇന്ദിര സിംഗ് പറഞ്ഞു










0 comments