Deshabhimani

print edition പാർലമെന്ററി ജനാധിപത്യത്തിന്റെ ഓർമപ്പെടുത്തൽ

sir
വെബ് ഡെസ്ക്

Published on Nov 01, 2026, 12:19 AM | 1 min read

ന്യൂഡൽഹി : മോദി ഭരണത്തിൽ പാർലമെന്ററി ജനാധിപത്യത്തിന്‌ നഷ്ടമായ ഒ‍ൗന്നത്യത്തിന്റെയും അന്തസ്സിന്റെയും ഓർമപ്പെടുത്തൽ കൂടിയായി ഗ്യാനേഷ്‌ കുമാറിന്റെ പ്രതീകാത്മക ഇംപീച്ച്‌മെന്റ്‌. മല്ലികാർജുൻ ഖാർഗെയുടെ 10 രാജാജി മാർഗിലെ വസതിയിൽ പാർലമെന്റിന്റെ പഴയ സെൻട്രൽ ഹാളിന്റെ മാതൃകയിൽ പശ്‌ചാത്തലമൊരുക്കിയ വേദിയിൽ ലോക്‌സഭാ മുൻ സ്‌പീക്കർ മീരാ കുമാർ നടപടികൾക്ക്‌ അധ്യക്ഷത വഹിച്ചു.


ശാന്തതയോടെയും സൂക്ഷ്‌മതയോടെയും അവർ കടമ നിറവേറ്റി. ഇന്ത്യാ സഖ്യത്തിലെ എല്ലാ കക്ഷികളുടെയും പ്രതിനിധികൾക്കും നിലപാടുകൾ അവതരിപ്പിക്കാൻ സമയം അനുവദിച്ചു. എസ്ഐആറിലൂടെ വോട്ട്‌ നഷ്ടപ്പെട്ട അവശജനവിഭാഗങ്ങളുടെ പ്രതിനിധികളും പരാതികളും ആശങ്കകളും അവതരിപ്പിച്ചു.


മോദി ഭരണത്തിൽ പാർലമെന്റിൽ പതിവായതുപോലെ, പ്രതിപക്ഷശബ്‌ദം തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമോ പരിഹാസം ചൊരിയലോ ബഹളമോ ഉണ്ടായില്ല. എല്ലാവർക്കും പറയാനുള്ളത്‌ കേൾക്കുകയും ഒരോരുത്തർക്കും അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം നൽകുകയും ചെയ്യുന്ന ജനാധിപത്യ മര്യാദ പാലിക്കപ്പെട്ടു.


പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സും സംവാദത്തിലെ മാന്യതയും ബിജെപിയെയും കേന്ദ്രസർക്കാരിനെയും ഓർമിപ്പിക്കുന്നതായിരുന്നു പ്രതീകാത്മക പാർലമെന്റിലെ നടപടിക്രമങ്ങൾ. ഗ്യാനേഷ്‌ കുമാറിനെ നീക്കം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ 193 പ്രതിപക്ഷ എംപിമാർ നേരത്തെ പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ്‌ നൽകിയിരുന്നു.


ലോക്‌സഭയിലെ 130 അംഗങ്ങളും രാജ്യസഭയിലെ 60 അംഗങ്ങളും ഒപ്പിട്ട നോട്ടീസാണ്‌ കൈമാറിയത്‌. എന്നാൽ, മതിയായ വിശദീകരണം പോലുമില്ലാതെ ലോക്‌സഭാ സ്‌പീക്കറും രാജ്യസഭാ അധ്യക്ഷനും നോട്ടീസ്‌ തള്ളി. യഥാർഥ പാർലമെന്റിൽ നടക്കാതെ പോയ ജനകീയ കുറ്റവിചാരണയ്‌ക്ക് പ്രതീകാത്മക പാർലമെന്റ്‌ വേദിയൊരുക്കി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home