ad
Deshabhimani

ആളിയാർ ഡാമിൽ കാട്ടാനയുടെ ജഡം; ചില്ലിക്കൊമ്പന്റേതെന്ന് സംശയം

chillikkomban death
വെബ് ഡെസ്ക്

Published on May 24, 2026, 07:11 PM | 1 min read

പാലക്കാട്: തമിഴ്നാട് ആളിയാർ ഡാമിലെ കനാലിൽ കാട്ടാന ചരിഞ്ഞ നിലയിൽ. പാലക്കാട് നെല്ലിയാമ്പതിയിലെ ചില്ലിക്കൊമ്പന്റെ ജഡമാണ് കണ്ടെത്തിയതെന്നാണ് സംശയം. ശനി വൈകിട്ടോടെ ആന ചരിഞ്ഞുവെന്നാണ് കരുതുന്നത്. കനാൽ നീന്തിക്കടക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു എന്നാണ് വിവരം.


തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ആളിയാർ ഡാമിലെ കനാലിലൂടെ ആനയുടെ ജഡം ഒഴുകി പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.


കേരളത്തിലെ ആനപ്രേമികൾക്കും പ്രത്യേകിച്ച് നെല്ലിയാമ്പതിക്കാർക്കും ഏറെ പ്രിയങ്കരനായ ഒരു കാട്ടാനയാണ് 'ചില്ലിക്കൊമ്പൻ'. ഈറത്തണ്ടുപോലെ മനോഹരമായ കൊമ്പുകളുള്ളതിനാലാണ് നാട്ടുകാർ ഈ ആനയ്ക്ക് ചില്ലിക്കൊമ്പൻ എന്ന പേരിട്ടത്.


ഇടയ്ക്കിടെ ജനവാസമേഖലകളിൽ ഇറങ്ങാറുണ്ടെങ്കിലും, നാട്ടുകാർക്ക് യാതൊരുവിധ ഉപദ്രവങ്ങളോ വലിയ നാശനഷ്ടങ്ങളോ ചില്ലിക്കൊമ്പൻ വരുത്താറില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home