വാങ്ചുക്കിന്റെ ആരോഗ്യനില മോശം; അനങ്ങാതെ കേന്ദ്രസർക്കാർ

ധർമേന്ദ്രപ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്ദറിൽ സിജെപി പ്രവർത്തകർ പ്രതിഷേധിക്കുന്നു | ഫോട്ടോ പി വി സുജിത്
ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർടി ജന്തർമന്തറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധം 12 ദിവസം പിന്നിട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന സോനം വാങ്‌ചുക്ക് ഉൾപ്പെടെയുള്ളവരുടെ ആരോഗ്യനില അപകടകരമായി തുടരുകയാണ്. ഇൗ സാഹചര്യത്തിലും ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാവാത്ത കേന്ദ്രസർക്കാരിനെതിരെ സിജെപി വക്താക്കൾ വിമർശനമുന്നയിച്ചു.
നീറ്റ്-യുജി പരീക്ഷാ ചോർച്ചയിലും സിബിഎസ്ഇ ക്രമക്കേടുകളിലും പ്രതിഷേധിച്ച്, ജൂൺ ഇരുപതിനാണ് ജന്തർമന്തറിൽ സിജെപി അനിശ്ചിത കാല സമരം ആരംഭിച്ചത്. കനത്ത ചൂടിൽ തുടരുന്ന പ്രതിഷേധം പ്രവർത്തകരുടെ ആരോഗ്യനിലയെ ബാധിച്ചിട്ടുണ്ട്. ബുദ്ധിമുട്ടുകളുണ്ടായതിനെത്തുടർന്ന് ചിലർ ആശുപത്രിയിൽ ചികിത്സയ്‌ക്ക് വിധേയമായി.
സാമൂഹ്യ പ്രവർത്തകൻ സോനം വാങ്‌ചുക്കും വിദ്യാർഥികളും നടത്തുന്ന നിരാഹരസമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. വാങ്‌ചുക്കിന്റെ രക്തത്തിലെ പഞ്ചസാരയിലെ അളവ് വളരെ താഴ്‌ന്ന നിലയിലായെന്ന് ഡോക്‌ടർ അറിയിച്ചു. നിരാഹാരമിരിക്കുന്ന വാങ്‌ചുക്കിന്റെയും വിദ്യാർഥികളുടേയും നില ഒരോ മണിക്കൂർ കഴിയുന്തോറും മോശമായി വരികയാണെന്ന് സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്‌കെ പറഞ്ഞു.
സമരത്തെ അഭിവാദ്യംചെയ്ത് നിരവധി എസ്എഫ്ഐ പ്രവർത്തകർ ജന്തർമന്തറിൽ എത്തി.











0 comments