print edition വിദ്യാർഥി ഡൽഹി ഹൈക്കോടതിയിൽ; ഒറ്റ ദിവസം; നീറ്റ് സ്‌കോർ മാറിയത് 3 തവണ

എ ഐ നിർമിത ചിത്രം
ന്യൂഡൽഹി: എൻടിഎയുടെ പോർട്ടലിൽ ഫലം പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ തന്റെ സ്കോർ മൂന്ന് തവണ മാറിയെന്നും യഥാർഥ ഒഎംആർ ഷീറ്റ് നൽകണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
ഇൗ വർഷം നീറ്റ് എഴുതിയ വിദ്യാർഥിയാണ് ഹർജി നൽകിയത്. 650, 500, 135 എന്നിങ്ങനെയാണ് ഒരു ദിവസം മാർക്ക് കുറഞ്ഞതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഒരോതവണ ലോഗിൻ ചെയ്‌തപ്പോഴും ഓരോ മാർക്കാണ് കാണിച്ചത്.
ഉത്തരസൂചികയുടെ അടിസ്ഥാനത്തിൽ 620 –640 മാർക്ക് വരെയാണ് ലഭിക്കേണ്ടത്. എൻടിഎ ആസ്ഥാനത്തെത്തിയപ്പോൾ അവർ കാണിച്ചത് തന്റെ ഒഎംആർ ഷീറ്റല്ല. പ്രതിഷേധിച്ചപ്പോൾ കോടതിയെ സമീപിക്കാനാണ് ആവശ്യപ്പെട്ടത്.
കത്ത് നൽകിയിട്ടും മാർക്ക് മാറിയതിൽ വിശദീകരണം എൻടിഎ നൽകിയില്ല. പുനർമൂല്യ നിർണയമല്ല വേണ്ടെതെന്നും തന്റെ യഥാർഥ ഒഎംആർ ഷീറ്റിന്റെ സ്വതന്ത്ര പരിശോധന നടത്തണമെന്നുമാണ് ആവശ്യം.










0 comments