Deshabhimani

Live News ഓരോ നിമിഷവും ഓരോ സമരകേന്ദ്രം; ഡൽഹിക്ക് പുറത്തേക്കും പ്രക്ഷോഭം; രാജ്യം കാക്കാൻ പതറാതെ മുന്നോട്ട്

SFI Protest for Gyanesh Kumar resignation

ഡൽഹിയിൽ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം

വെബ് ഡെസ്ക്

Published on Oct 10, 2026, 07:03 PM | 2 min read

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിഷ്‌പക്ഷതയും വിശ്വാസ്യതയും കളഞ്ഞുകുളിച്ച മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഐതിഹാസിക പ്രക്ഷോഭം. കേന്ദ്രസർക്കാർ ഒരുക്കിയ വിലക്കുകളെ മറികടന്ന് പതിനായിരങ്ങൾ സിജെപിയും ഇടതുപക്ഷസംഘടനകളും പ്രഖ്യാപിച്ച സമരത്തിന്റെ ഭാ​ഗമായി. മർദിച്ചും അന്യായ തടങ്കലിൽവെച്ചും സമരം അടിച്ചമർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഓരോ നിമിഷവും പുതിയ സമരകേന്ദ്രങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്.



Live Updates
38 minutes agoOct 10, 2026 07:36 PM IST

കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണം, ഇല്ലെങ്കിൽ സമരം: സോനം വാങ്ചുക്ക്


രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് സോനം വാങ്ചുക്ക്. പ്രതിഷേധത്തിൽ പങ്കെടുത്തതിന് സമരം ചെയ്തവരെ ഉടൻ വിട്ടയക്കണം. ഇല്ലെങ്കിൽ താൻ സമരം ആരംഭിക്കും. പദയാത്രയോ ധർണയോ നടത്തുമെന്നും വാങ്ചുക്ക്.

an hour agoOct 10, 2026 07:20 PM IST

ഡൽഹി മെട്രോ നിയന്ത്രണം നീട്ടി; സ്റ്റേഷനുകൾ രാത്രി 10 വരെ അടച്ചിടും


രാജ്യതലസ്ഥാനത്ത് ഇടതുപക്ഷ സംഘടനകളും സിജെപിയും സംയുക്തമായി നടത്തുന്ന പ്രതിഷേധത്തെ ഭയന്ന് ഡൽഹി മെട്രോ അടച്ചിട്ട നടപടി നീട്ടി. 45 മെട്രോ സ്റ്റേഷനുകളിലെ പ്രവേശനവും പുറത്തേക്കുള്ള കവാടങ്ങളും രാത്ര 10 മണിവരെ അടച്ചിടും.

an hour agoOct 10, 2026 07:04 PM IST

മുംബൈയിലും പ്രതിഷേധം; ഇമ്രാൻ ഖാൻ ഉൾപ്പെടെ 400ലേറെപ്പേർ കസ്റ്റഡിയിൽ


​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിലും യുവജനപ്രക്ഷോഭം. സമരംചെയ്ത നാനൂറിലേറെപ്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.





ബോളിവുഡ് താരം ഇമ്രാൻ ഖാനും കസ്റ്റഡിയിൽ

an hour agoOct 10, 2026 06:55 PM IST

8 മണിക്കൂർ കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ വിട്ടയച്ചു

an hour agoOct 10, 2026 06:54 PM IST

ഗ്യാനേഷിന്റെ രാജിവരെ സമരം; നാളെ ജന്തർമന്തറിലേക്ക് പ്രതിഷേധം: എസ്എഫ്ഐ-സിജെപി-എഐഎസ്എഫ്


മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കുംവരെ സമരം തുടരുമെന്ന് സിജെപിയും ഇടത് വിദ്യാർഥി സംഘടനകളും. സമാധാനപരമായ സമരത്തെ കേന്ദ്രസർക്കാർ ഭയപ്പെടുകയാണ്. ആയിരക്കണക്കിനാളുകളെ കസ്റ്റഡിയിലെടുത്തു.


SFI CJP AISF Press Meet


നാളെയും ജന്തർമന്തറിലേക്ക് പ്രതിഷേധം നടത്തുമെന്നും എസ്എഫ്ഐ, സിജെപി, എഐഎസ്എഫ് നേതാക്കൾ സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.


സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ് ബ്യൂറോ അം​ഗവും കേരളത്തിന്റെ പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, ത്രിപുര മുൻമുഖ്യമന്ത്രിയും പിബി അം​ഗവുമായ മണിക് സർക്കാർ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു.


Pinarayi  Vijayanപിണറായി വിജയനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുന്നു | ഫോട്ടോ : പി വി സുജിത്


പാർടിയുടെ പിബി, കേന്ദ്രകമ്മിറ്റിയം​ഗങ്ങളെയും ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം ഉൾപ്പെടെയുള്ള എംപിമാരെയും പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്.


MA Baby.jpgഎം എ ബേബിയെ ഡൽഹി പൊലീസ് വലിച്ചിഴക്കുന്നു


സമരത്തിൽ പങ്കെടുക്കാനെത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ വിമാനത്തിൽ കയറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്കയെയും അഭിജിതിനൊപ്പം കസ്റ്റഡിയിലെടുത്തു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച യൂടൂബർ ധ്രുവ് റാഠിയെ വീട്ടിൽ അതിക്രമിച്ചുകയറി പൊലീസ് കസ്റ്റഡിയിലെടുത്തു.


Aishe Ghosh Delhi protestഎസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ


എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും അഖിലേന്ത്യാനേതാക്കളെ ക്രൂരമായി മർദിച്ചു. എസ്എഫ്ഐ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് ഉൾപ്പെടെയുള്ള വനിതാനേതാക്കളെയും കയ്യേറ്റം ചെയ്തു. പുരുഷ പൊലീസുകാർ വനിതാപ്രവർത്തകരോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. പല പ്രവർത്തകരുടെയും വസ്ത്രങ്ങൾ വലിച്ചുകീറി, ബാഗും സാധനങ്ങളും പിടിച്ചുപറിച്ചു.


SFI.jpgഎസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിൽനിന്ന് ‌| ഫോട്ടോ: പി വി സുജിത്


മൂവായിരത്തിലധികംപേരെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു. എന്നിട്ടും പ്രക്ഷോഭകരുടെ ഒഴുക്ക് തടയാൻ പൊലീസിനോ കേന്ദ്രസേനകൾക്കോ കഴിഞ്ഞില്ല. ഡൽഹിക്ക് പുറമെ മുംബൈയിലും സമരം പടർന്നു. നാനൂറിലേറെപ്പേരെ മുംബൈയിൽനിന്ന് കസ്റ്റഡിയിലെടുത്തു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും പ്രതിഷേധപരിപാടികൾ നടക്കുന്നുണ്ട്.





എഎപി നേതാവും ഡൽഹി മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാൾ, തൃണമൂൽ കോൺ​ഗ്രസ് നേതാവും പശ്ചിമബം​ഗാൾ മുൻമുഖ്യമന്ത്രിയുമായ മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കളും അറസ്റ്റ് വരിച്ചു.


​ഗ്യാനേഷ് രാജിവെക്കുംവരെ സമരം തുടരുമെന്ന് എസ്എഫ്ഐ, സിജെപി, എഐഎസ്എഫ് നേതാക്കൾ സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെക്കുറിച്ച് യാതൊരുവിവരവും ലഭിക്കുന്നില്ല. അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾ എവിടെയെന്ന് അറിയില്ല. പ്രക്ഷോഭകരെ ക്രൂരമായാണ് പൊലീസ് മർദിച്ചത്. ഇവർക്ക് വെള്ളംപോലും പൊലീസ് നൽകുന്നില്ല. ഡൽഹിയിൽ അപ്രഖ്യാപിത അടിയന്തരവാസ്ഥയാണ് നടപ്പാക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home