Deshabhimani

ഡൽഹി മെട്രോ നിയന്ത്രണം നീട്ടി; മൂന്ന് സ്റ്റേഷനുകൾ രാത്രി 10 വരെ അടച്ചിടും

Delhi Metro
വെബ് ഡെസ്ക്

Published on Oct 10, 2026, 07:13 PM | 1 min read

ഡൽഹി : രാജ്യതലസ്ഥാനത്ത് ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും സംയുക്തമായി നടത്തുന്ന പ്രതിഷേധത്തെ ഭയന്ന് ഡൽഹി മെട്രോ അടച്ചിട്ട നടപടി രാത്ര 10 മണിവരെ നീട്ടി. ഡൽഹിയിലെ 45 മെട്രോ സ്റ്റേഷനുകളിലെ പ്രവേശനവും പുറത്തേക്കുള്ള കവാടങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഇന്ന് വൈകീട്ട് ആറുവരെ അടച്ചിടാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഡൽഹിയിലെ പലയിടങ്ങളിലും പ്രതിഷേധം ശക്തമായതോടെ സരായ് കാലെ ഖാൻ, ന്യൂ അശോക് നഗർ, നമോ ഭാരത് സ്റ്റേഷനുകൾ രാത്രി 10 വരെ അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു. നേരത്തേ 57 സ്റ്റേഷനുകളിൽ നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു തീരുമാനം. പിന്നീട് ഇത് 45 സ്റ്റേഷനുകളായി കുറയ്ക്കുകയായിരുന്നു.


ജൻപഥ്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, ന്യൂഡൽഹി, ഐടിഒ, സുപ്രീംകോടതി, മണ്ടി ഹൗസ്, ഖാൻ മാർക്കറ്റ്, ഹൗസ് ഖാസ്, കശ്മീരി ഗേറ്റ്, ജാമ മസ്ജിദ്, ലജ്പത് നഗർ, റിതാല, ഷഹ്ദാര തുടങ്ങിയ 45 സ്റ്റേഷനുകളിലാണ് പ്രവേശനവും പുറത്തേക്കുള്ള യാത്രയും നിയന്ത്രിച്ചിരിക്കുന്നത്. ഡൽഹി മെട്രോയിലെ നിയന്ത്രണങ്ങൾക്ക് പുറമെ, സരായ് കാലെ ഖാൻ, ന്യൂ അശോക് നഗർ നമോ ഭാരത് സ്റ്റേഷനുകളും രാത്രി 10 വരെ അടച്ചിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home