ജന്തർ മന്തർ പ്രക്ഷോഭം: കസ്റ്റഡിയിലെടുത്ത പിണറായി വിജയനെ വിട്ടയച്ചു

ന്യൂഡൽഹി: സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഡല്‍ഹി പൊലീസ് വിട്ടയച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് എട്ട് മണിക്കൂർ കസ്റ്റഡിയിൽ വെച്ചതിന് ശേഷമാണ് ഇപ്പോള്‍ വിട്ടയച്ചിരിക്കുന്നത്.
നേരത്തെ പൊലീസ് വാഹനം പിണറായി അടക്കമുള്ള നേതാക്കളടങ്ങുന്ന സംഘത്തെ വഹിച്ച് ഒരു മണിക്കൂറോളം നിരത്തിലൂടെ ചുറ്റിക്കൊണ്ടിരുന്നു .നേതാക്കളെ എവിടെക്കൊണ്ടുപോകുന്നു എന്നതിൽ യാതൊരു വ്യക്തതയുമില്ലായിരുന്നു. തുടര്‍ന്നാണിപ്പോള്‍ വിട്ടയച്ചിരിക്കുന്നത്
'രണ്ടര മണിക്കാണ് ഇവിടെയെത്തിയത്. ആ സമയത്ത് ഞങ്ങൾ ഇവിടെ എത്തുന്നു എന്ന വിവരം ആർക്കുമറിയില്ലായിരുന്നു. ഭക്ഷണത്തിന്റെ നില എന്താണെന്ന് ചോദിച്ചു. അതിനെ കുറിച്ചും ആർക്കുമൊന്നുമറിയില്ലായിരുന്നു. എന്നാല്‍ അവരും മനുഷ്യരായത് കൊണ്ട് എന്തെങ്കിലും തരണമല്ലോ എന്ന് വിചാരിച്ച് പൊലീസ് തയ്യാറാക്കിയ ചപ്പാത്തി ഞങ്ങൾക്ക് തന്നു -' പിണറായി പറഞ്ഞു.
സമരം കടുത്ത രീതിയിൽ വരുമെന്നും തളർത്താനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.








0 comments