Deshabhimani

​ഗ്യാനേഷിന്റെ രാജിവരെ സമരം; നാളെ ജന്തർമന്തറിലേക്ക് പ്രതിഷേധം: എസ്എഫ്ഐ-സിജെപി-എഐഎസ്എഫ്

SFI CJP AISF Press Meet

എസ്എഫ്ഐ, സിജെപി, എഐഎസ്എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ

വെബ് ഡെസ്ക്

Published on Oct 10, 2026, 06:05 PM | 1 min read

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കുംവരെ സമരം തുടരുമെന്ന് സിജെപിയും ഇടത് വിദ്യാർഥി സംഘടനകളും. സമാധാനപരമായ സമരത്തെ കേന്ദ്രസർക്കാർ ഭയപ്പെടുകയാണ്. ആയിരക്കണക്കിനാളുകളെ കസ്റ്റഡിയിലെടുത്തു. നാളെയും ജന്തർമന്തറിലേക്ക് പ്രതിഷേധം നടത്തുമെന്നും എസ്എഫ്ഐ, സിജെപി, എഐഎസ്എഫ് നേതാക്കൾ സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.


കസ്റ്റഡിയിലെടുത്തവരെക്കുറിച്ച് യാതൊരുവിവരവും ലഭിക്കുന്നില്ല. അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾ എവിടെയെന്ന് അറിയില്ല. പ്രക്ഷോഭകരെ ക്രൂരമായാണ് പൊലീസ് മർദിച്ചത്. ഇവർക്ക് വെള്ളംപോലും പൊലീസ് നൽകുന്നില്ല. ഡൽഹിയിൽ അപ്രഖ്യാപിത അടിയന്തരവാസ്ഥയാണ് നടപ്പാക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home