ad
Deshabhimani

കേന്ദ്ര ബജറ്റ്; സഭയ്ക്കകത്തും പുറത്തും പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

Union budget.jpg
വെബ് ഡെസ്ക്

Published on Feb 02, 2026, 08:36 AM | 1 min read

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. ബജറ്റിലെ അവഗണനയും ജനവിരുദ്ധ നയങ്ങളും ചൂണ്ടിക്കാട്ടി സഭയ്ക്കകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇന്ത്യ മുന്നണിയുടെ നീക്കം.


കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷത്തിന്റെ. അയൽസംസ്ഥാനമായ തമിഴ്‌നാടിന് വരെ അതിവേഗ റെയിൽവേ പദ്ധതികൾ അനുവദിച്ചപ്പോൾ കേരളത്തിന്റെ റെയിൽവേ വികസനത്തെയും സിൽവർ ലൈൻ ഉൾപ്പെടെയുള്ള പദ്ധതികളെയും കേന്ദ്രം തഴഞ്ഞതിനെതിരെ കേരളത്തിൽ നിന്നുള്ള എംപിമാർ സഭയിൽ പ്രതിഷേധിക്കും.


തെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബജറ്റെന്ന് പ്രതിപക്ഷം നേരത്തെ തന്നെ പറഞ്ഞിരുന്നു. അതേസമയം, ബജറ്റിനെതിരെയുള്ള പ്രതിപക്ഷ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ബിജെപിയും നീക്കം തുടങ്ങി.


കേരളത്തിൽ നിന്നുള്ള അനിൽ ആന്റണി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ബജറ്റ് വിശദീകരണ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ ബജറ്റെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ കേരളത്തോടുള്ള കടുത്ത അവഗണനയും കേരളത്തിലെ എംപിമാർ ഉയർത്തിക്കാട്ടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home