ad
Deshabhimani

കേന്ദ്ര ബജറ്റിനെതിരെ രാജ്യം തെരുവിലേക്ക്; ഇന്ന് രാജ്യവ്യാപക കർഷക പ്രതിഷേധം

AIAWU.jpg
വെബ് ഡെസ്ക്

Published on Feb 02, 2026, 10:02 AM | 1 min read

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ 2026-ലെ കേന്ദ്ര ബജറ്റിനെതിരെ രാജ്യം പ്രതിഷേധത്തിൽ. ഇന്ന് പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തും.


അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാജ്യവ്യാപകമായി കർഷകർ പ്രതിഷേധ ദിനം ആചരിക്കുകയാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി 'വിബി-ജി ആർഎഎം ജി' എന്നാക്കിയതിലും ഫണ്ട് വെട്ടിക്കുറച്ചതിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.


ഗാന്ധിജിയുടെ പേര് നീക്കം ചെയ്തത് ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വളം, കീടനാശിനി സബ്‌സിഡികളിൽ വലിയ കുറവ് വരുത്തിയതും പി.എം കിസാൻ തുക വർധിപ്പിക്കാത്തതും കർഷകരെ പ്രകോപിപ്പിച്ചു.


കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ ബജറ്റിൽ പാടെ അവഗണിച്ചുവെന്ന് കാട്ടി പ്രതിപക്ഷ എംപിമാർ പാർലമെന്റ് പരിസരത്ത് പ്രകടനങ്ങൾ നടത്തുമെന്നാണ് വിവരം.


കേരളത്തിലെ ട്രെയിൻ വികസനത്തിനും എയിംസിനും വേണ്ടിയുള്ള മുറവിളികൾക്ക് മറുപടി നൽകാത്ത ബജറ്റ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രധാന ചർച്ചാവിഷയമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചു.


രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇന്ന് കർഷകരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും ധർണ്ണകളും തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home