പൊതുമേഖലാ ബാങ്കുകൾക്ക് 53,000 കോടിയിലധികം നഷ്ടം

ന്യൂഡൽഹി
മൂന്നുവർഷത്തിനിടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് പാപ്പരത്വ നിയമപ്രകാരം (ഐബിസി) 53,000 കോടിയിലധികം നഷ്ടം സംഭവിച്ചതായി കണക്കുകൾ. വായ്പാ കുടിശിക വരുത്തിയ സ്വകാര്യമ്പനികളിൽനിന്നും പകുതിപോലും തുക തിരിച്ചുപിടിക്കാനായില്ല.
98,259 കോടി രൂപയുടെ ആകെ കുടിശികയിൽ ബാങ്കുകൾക്ക് ലഭിച്ചത് 44,836 കോടി മാത്രമെന്നും രാജ്യസഭയിൽ വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹകരണ മന്ത്രി അർജുൻ രാജ് മേഘ്‌വാൾ മറുപടി നൽകി. റിലയൻസ് നേവൽ കമ്പനി 84 ശതമാനം, ഒസിഎൽ ഇരുമ്പ്, ഉരുക്ക് കമ്പനി 91 ശതമാനം വരെയും വായ്പ തിരിച്ചടച്ചില്ല. പൊതുമേഖലാ ബാങ്കുകൾ സാമ്പത്തിക നഷ്ടത്തിൽ കഷ്ടപ്പെടുമ്പോൾ കോർപറേറ്റുകൾക്ക് വൻകിട വായ്പകൾ എഴുതിത്തള്ളാൻ അവസരം ലഭിക്കുകയാണെന്ന് ശിവദാസൻ പറഞ്ഞു.









0 comments