ad
Deshabhimani

കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങൾ വിറ്റു; ഹൈദരാബാദിൽ ഹൽദിറാംസ് ഔട്ട്‌ലെറ്റിനെതിരെ കേസ്

Haldirams.jpg
വെബ് ഡെസ്ക്

Published on Feb 18, 2026, 07:30 AM | 1 min read

ഹൈദരാബാദ്: പ്രമുഖ മധുരപലഹാര വിപണന ശൃംഖലയായ ഹൽദിറാംസിനെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേസെടുത്തു. ഹൈദരാബാദിലെ അട്ടാപ്പൂരിലുള്ള ഔട്ട്‌ലെറ്റിൽ കാലാവധി കഴിഞ്ഞതും ലേബലുകൾ ഇല്ലാത്തതുമായ ഭക്ഷണസാധനങ്ങൾ വിൽപനയ്ക്ക് വെച്ചതിനെത്തുടർന്നാണ് നടപടി.


ഉപഭോക്താക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഔട്ട്‌ലെറ്റിൽ വിൽപനയ്ക്ക് വെച്ചിരുന്ന പലഹാരപ്പൊതികളിൽ നിർമ്മാണ തീയതിയോ കാലാവധി തീരുന്ന തീയതിയോ രേഖപ്പെടുത്തിയിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു.


പായ്ക്കറ്റുകളിൽ കൃത്യമായ ലേബലുകൾ പതിക്കാതെ വിൽപന നടത്തിയത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് അധികൃതർ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


നിലവിൽ ഔട്ട്‌ലെറ്റിനെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും നിയമലംഘനം സ്ഥിരീകരിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ സംഭവത്തിൽ ഹൽദിറാംസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.


പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള ഇത്തരം വീഴ്ചകൾ ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home