പശ്ചിമ ബംഗാളിലും രാമക്ഷേത്രം നിർമിക്കാൻ ബിജെപി; നീക്കം വോട്ട് ലക്ഷ്യമിട്ടെന്ന് വിമർശനം

കൊൽക്കത്ത: പശ്ചിമ ബംഗാളിലും രാമക്ഷേത്ര നിർമ്മാണത്തിനൊരുങ്ങി ബിജെപി. ബംഗാളിലെ നാദിയ ജില്ലയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ബിജെപി എംഎൽഎ മുകുത് മണി അധികാരി.
എന്നാൽ ഇത് വെറുമൊരു തിരഞ്ഞെടുപ്പ് പദ്ധതിയല്ലെന്നും ഭക്തരുടെ ദീർഘകാലമായുള്ള ആവശ്യമാണെന്നുമാണ് ബിജെപിയുടെ അവകാശവാദം. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ രാജ്യം മുഴുവൻ നിലനിൽക്കുന്ന അനുകൂല തരംഗം ബംഗാളിലും വോട്ടാക്കി മാറ്റാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
നാദിയയിലെ ഈ പുതിയ ക്ഷേത്ര നിർമ്മാണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ ഏകീകരിക്കാനുള്ള തന്ത്രമാണ്. ക്ഷേത്ര നിർമ്മാണത്തിനായി വലിയ തോതിലുള്ള ഫണ്ട് ശേഖരണവും പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ബിജെപിയുടെ ഈ നീക്കത്തിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനങ്ങളെ വർഗീയമായി വേർതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ടിഎംസി നേതൃത്വം ആരോപിച്ചു.
ബംഗാളിലെ ജനങ്ങൾ വികസനത്തിനാണ് വോട്ട് ചെയ്യുന്നതെന്നും ഇത്തരം വർഗീയ കാർഡുകൾ ഇവിടെ ചെലവാകില്ലെന്നും ഭരണകക്ഷി പ്രതികരിച്ചു. നാദിയയിലെ മതുവ സമുദായത്തിന് നിർണ്ണായക സ്വാധീനമുള്ള മേഖലയിലാണ് ക്ഷേത്ര നിർമ്മാണത്തിനുള്ള നീക്കം നടക്കുന്നത്. ഇത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന വിമർശനം ശക്തമാണ്.










0 comments