print edition 12ന് അവകാശദിനം ആചരിക്കും

ന്യൂഡൽഹി: രാജ്യത്ത് സമരം ചെയ്യുന്ന തൊഴിലാളികൾക്ക് ഐക്യദാർഢ്യമറിയിച്ച് 12ന് ദേശീയ അവകാശദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ.
തൊഴിൽശാലകളിൽ പ്രതിഷേധം സംഘടിപ്പിക്കും. അറസ്റ്റ് ചെയ്ത മുഴുവൻ പേരെയും വിട്ടയയ്‌ക്കുക, കേസുകൾ പിൻവലിക്കുക, തൊഴിൽ കോഡുകൾ പിൻവലിക്കുക, ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചുചേർക്കുക, യൂണിയൻ നേതാക്കളുമായി ചർച്ചയ്‌ക്ക് തയ്യാറാവുക, മിനിമം വേതനം 26,000 രൂപയാക്കുക, എട്ട് മണിക്കൂർ തൊഴിൽ കർശനമാക്കുക തുടങ്ങിയ ആവശ്യങ്ങളാണുയർത്തുക. തൊഴിൽശാലകളിൽ ധർണകളും ബൈക്ക് റാലികളുംസംഘടിപ്പിക്കും.










0 comments