ദേശീയപാത ദൂരപരിധി
print edition ആവശ്യങ്ങൾ പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ദേശീയപാതയോരത്തെ ഭൂവിനിയോഗ വിലക്കിൽ കെട്ടിടങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച ഹർജികളും ഇളവുതേടി സംസ്ഥാനങ്ങൾ സമർപ്പിച്ച ഹർജികളും പ്രത്യേകം പരിഗണിക്കുമെന്ന് സുപ്രീംകോടതി. ആദ്യം പൊളിക്കൽ സംബന്ധിച്ച ഹർജികൾ കേട്ട് ഉത്തരവിടും. ഇളവ് തേടിയുള്ള അപേക്ഷകൾ പ്രധാന ഹർജിക്കൊപ്പം അതിനുശേഷം പരിഗണിക്കുമെന്ന് ജസ്റ്റിസ് വിക്രംനാഥിന്റെ ബെഞ്ച് അറിയിച്ചു. കേസ് 13ലേക്ക് മാറ്റി. ഇത് കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.
ദേശീയപാതയുടെ മധ്യത്തിൽനിന്ന് ഇരുവശത്തേക്കും 40 മീറ്ററിനുള്ളിൽ വീടും 75 മീറ്ററിനുള്ളിൽ വാണിജ്യ സ്ഥാപനവും നിർമിക്കരുതെന്നാണ് കോടതി നിർദേശം. വിലക്കിൽ സംസ്ഥാനത്തെ യുഡിഎഫ് സർക്കാർ കൃത്യമായി നിലപാട് വ്യക്തമാക്കാത്തത് വ്യാപാരികളിലും ജനങ്ങളിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കോടതിയെ ശാസ്‌ത്രീയമായി വസ്‌തുതകൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകും.
പഠനം നടത്താതെ തദ്ദേശ ഭരണവകുപ്പ് തിടുക്കപ്പെട്ട് നോട്ടീസും ഇറക്കിയിരുന്നു. നിർമിക്കാൻ പോകുന്നവയടക്കം 12 ദേശീയപാതകളുടെ 1863 കിലോമീറ്റർ ദൂരത്തിൽ ഇരുവശങ്ങളിലുമായി 75 മീറ്റർ പരിധിയിൽ നിർമാണം വിലക്കേണ്ടിവരും. സംസ്ഥാനത്ത് നിലവിലെ നിയമപ്രകാരം നാലര മീറ്റർ ദൂരപരിധിയിലാണ് നിർമാണങ്ങളുള്ളത്.








0 comments