ad
Deshabhimani

print edition ഐതിഹാസിക വിജയമായി 
നാസിക് – മുംബൈ ലോങ് മാര്‍ച്ച് ; ആവശ്യങ്ങള്‍ അംഗീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

Nasik Mumbai Long March
വെബ് ഡെസ്ക്

Published on Jan 31, 2026, 03:47 AM | 1 min read


നാസിക്​

കേന്ദ്ര – സംസ്ഥാന ബിജെപി സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ എമ്മിന്റെയും അഖിലേന്ത്യ കിസാൻസഭയുടെയും നേതൃത്വത്തിൽ തളരാതെ പോരാടിയ അരലക്ഷത്തിലേറെ കര്‍ഷകര്‍ക്ക് മുന്നിൽ മുട്ടുമടക്കി മഹാരാഷ്‌ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിൽ അംഗീകരിച്ച ആവശ്യങ്ങൾ നടപ്പാക്കാമെന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതോടെ നാസിക് – മുംബൈ ലോങ് മാര്‍ച്ച് പിൻവലിച്ചു.


നാസിക്കിൽനിന്ന് മുംബൈയിലേക്ക് ചെങ്കൊടിയേന്തി ​25ന് തുടങ്ങിയ മാര്‍ച്ച് താനെ ജില്ലയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. അഖിലേന്ത്യ കിസാൻ സഭ പ്രസിഡന്റും സിപിഐ എം പൊളിറ്റ്‍ബ്യൂറോ അംഗവുമായ അശോക് ധാവ്‍ളെ, അജിത് നവാലെ, ജെ പി ഗാവിത്, വിനോദ് നികോളെ എംഎൽഎ തുടങ്ങിയവരടങ്ങിയ പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട മറ്റ് മന്ത്രിമാരുമായും 27ന് ചര്‍ച്ച നടത്തിയത്.


കർഷകരുടെയും തൊഴിലാളികളുടെയും ആദിവാസികളുടെയും ജീവൽപ്രശ്‌നങ്ങൾ ഉയർത്തി സിപിഐ എം നേതൃത്വത്തിൽ പാൽഘറില്‍ നടന്ന പ്രക്ഷോഭവും ഐതിഹാസിക വിജയമായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home