ad
Deshabhimani

ലൈം​ഗികാതിക്രമം ചെറുക്കാൻ ശ്രമിച്ച യുവതിയെയും കുടുംബത്തെയും പിന്തുടർന്ന് ആക്രമിച്ച് യുവാക്കൾ

Youth Attack

പിന്തുടര്‍ന്ന യുവാക്കളുടെ ദൃശ്യം (Photo: NDTV)

വെബ് ഡെസ്ക്

Published on Jul 14, 2026, 02:30 PM | 1 min read

നാസിക്: ലൈം​ഗികാതിക്രമം ചെറുക്കാൻ ശ്രമിച്ച യുവതിയെയും കുടുംബത്തെയും പിന്തുടർന്ന് ആക്രമിച്ച് യുവാക്കൾ. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. വിനോദസഞ്ചാര കേന്ദ്രമായ ഇഗത്പുരി സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. സ്ഥലത്തെത്തിയപ്പോൾ യുവതിയെ ഏതാനും യുവാക്കൾ ചേർന്ന് വിസിലടിക്കുകയും അശ്ലീലവാക്കുകൾ പറഞ്ഞ് നിരന്തരം ശല്യപ്പെടുത്തി. ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിലേയ്ക്ക് നയിച്ചത്. യുവാക്കൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു.


ശല്യം കൂടി വന്നതോടെ സംഭവസ്ഥലത്തുനിന്ന് പോകാൻ ശ്രമിച്ച കുടുംബത്തെ അക്രമിസംഘം കാറിലും ബൈക്കിലുമായി 15 കിലോമീറ്ററോളം പിന്തുടരുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുമ്പുവടി ഉപയോഗിച്ച് കുടുബം സഞ്ചരിച്ച വാഹനം സംഘം അടിച്ചു തകർത്തു. ആക്രമണത്തിൽ കാറിന്റെ ചില്ല് തകർന്നു.





വാഹനത്തിന്റെ മുൻഭാഗവും പിൻഭാഗവും അടിച്ചുതകർത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ കുടുംബം പകർത്തിയിരുന്നു. തുടർന്ന് പൊലീസിനെ സമീപിച്ചു. ദൃശ്യങ്ങൾ പൊലീസിന കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന് പ്രതികളെ തിരിച്ചറിയാൻ സാധിച്ചത്. സംഭവത്തിൽ ആറുപേരെ കസ്റ്റഡിയിലെടുത്തതായും രണ്ട് പേരാണ് പ്രധാന പ്രതികളെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home